മസ്കത്ത്: മസ്കത്ത്-കോഴിക്കോട് റൂട്ടിൽ വീണ്ടും സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് മസ്കത്തിൽ ആറിന് എത്തുന്ന ഐ.എക്സ് 0333 വിമാനവും മസ്കത്തിൽനിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെട്ട് ഉച്ചക്ക് 12.10ന് കോഴിക്കോട് എത്തുന്ന ഐ.എക്സ് 0334 വിമാനവുമാണ് റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
മസ്കത്തിൽ നിന്ന് കേരള സെക്ടറിലേക്കുള്ള സർവിസുകൾ തുടർച്ചയായി റദാക്കുന്നത് യാത്രക്കാരുടെ ദുരിതം ഇരട്ടിക്കുന്നുണ്ട്. ബുധനാഴ്ച കോഴിക്കോട്, കണ്ണൂർ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്കുമുള്ള സർവിസുകളും മുടങ്ങിയിരുന്നു.
ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ചയും വിമാനം റദ്ദാക്കിയുള്ള അറിയിപ്പ് യാത്രകാർക്ക് ലഭിച്ചിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽപോകേണ്ടവരാണ് എയർ ഇന്ത്യയുടെ പിടിപ്പുകേടുമൂലം പ്രയാസത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യാത്ര മുടങ്ങിയ പലരും മറ്റ് വിമാന കമ്പനികൾക്ക് ഉയർന്ന നിരക്ക് നൽകി യാത്ര നടത്താൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭ്യമല്ലാത്തത് പ്രയാസത്തിലാക്കി. പ്രവാസികളുടെ യാത്ര പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമില്ലാതെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.