വടക്കുപടിഞ്ഞാറൻ കാറ്റ്; ജാഗ്രത പാലിക്കണം

മസ്കത്ത്​: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വരും ദിനങ്ങളിൽ ശക്​തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകി. ബുറൈമി, ദാഹിറ, തെക്ക്​-വടക്ക്​ ശർഖിയ, ദാഖിലിയ, അൽ വുസ്ത, വടക്കൻ ബത്തിന, ദോഫാർ എന്നീ ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലായിരിക്കും ഈ കാറ്റ്​ അനുഭവപ്പെടുക. അടുത്ത രണ്ട് ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണം. ബുറൈമി, ദാഹിറ, ദാഖിലിയ, അൽ വുസ്ത ഗവർണറേറ്റുകളിൽ പൊടി നിറഞ്ഞ അന്തരീക്ഷവും ദൃശ്യപരത കുറയുന്നതും തുടരും. ഈ കാലയളവിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags:    
News Summary - Northwest wind; People asked to take care in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.