സലാല: യുവക്കൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ആഭിമുഖ്യത്തിനെതിരെ ബോധവത്കരണ പരിപാടികളുമായി പൊന്നാനി ഒാർഗനൈസേഷൻ ഓഫ് സലാല (പോസ്). യുവജന വിഭാഗമാണ് കമ്പയിന് നേത്യത്വം നൽകുക. സെക്രട്ടറി ഗഫൂർ താഴത്ത് ഉദ്ഘാടനം ചെയ്തു.
കൺവീനർ ജനീഷ് അധ്യക്ഷതവഹിച്ചു. പുതുതലമുറയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ തകർക്കുന്നതാണെന്ന് പരിപാടിയിൽ സംസാരിച്ചവർ ചൂണ്ടിക്കാണിച്ചു.
കാമ്പയിനിന്റെ ഭാഗമായി കുടുംബ യോഗങ്ങൾ സംഘടിപ്പിക്കും. നിയാസ് കമൂനാ, താഹിർ, ആദിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.