മസ്കത്ത്: ഒമാൻ-ഇറ്റലി സംയുക്ത സൈനിക പരിശീലനം ‘ജബൽ ഷംസ്-3’ന് ഇറ്റലിയിൽ തുടക്കമായി.
ഇറ്റാലിയൻ സൈന്യത്തിന്റെ രണ്ടാം മൗണ്ടൻ ഇൻഫൻട്രി ബറ്റാലിയൻ പ്രതിനിധീകരിക്കുന്ന കരസേനയും റോയൽ ഒമാനി ആർമിയുടെ സൗത്ത് ഒമാൻ ബറ്റാലിയനിൽനിന്നുള്ള സേനയുമാണ് സംയുക്ത പരിശീലനം നടത്തുന്നത്. സെപ്റ്റംബര്‍ 21ന് അവസാനിക്കും.
റോയൽ ഒമാൻ ആർമി സൗഹൃദ രാജ്യങ്ങളുമായി നടത്തുന്ന വാർഷിക പരിശീലന പരിപാടികളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ അഭ്യാസം നടപ്പാക്കുന്നത്. പരിശീലന നിലവാരവും പോരാട്ടശേഷിയും നിലനിർത്തുന്നതിനൊപ്പം അനുഭവങ്ങൾ കൈമാറാനും സംയുക്ത സൈനിക പരിശീലനവും അഭ്യാസ പദ്ധതികളും സജീവമാക്കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.