മസ്കത്ത്: ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖിയ്യ അൽ ബുറൈമി സർവകലാശാല, ബുറൈമി യൂനിവേഴ്സിറ്റി കോളജ് (ബി.യു.സി), ബുറൈമി വൊക്കേഷനൽ കോളജ് എന്നിവ സന്ദർശിച്ചു. അക്കാദമികവും ഭരണപരവുമായ കാര്യങ്ങൾ അവലോകനം ചെയ്യുകയും സർവകലാശാലകളുടെ ഭാവി വിദ്യാഭ്യാസ ഗവേഷണ പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു. വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിന് ഗവർണറേറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായിക മേഖലയും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദർശനത്തിൽ മന്ത്രി ഊന്നിപ്പറഞ്ഞു. ബുറൈമി ഗവർണർ സയ്യിദ് ഡോ. ഹമദ് ബിൻ അഹമ്മദ് അൽ ബുസൈദി, പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് ഫോർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്സ് (മഡയിൻ) സി.ഇ.ഒ ഹിലാൽ ബിൻ ഹമദ് അൽ ഹസാനി, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബുറൈമി ബ്രാഞ്ച് ചെയർമാൻ സാഹിർ ബിൻ മുഹമ്മദ് അൽകാബി, പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ ലേണിങ് ആൻഡ് ഡെവലപ്മെന്റ് മാനേജർ എൻജിനീയർ ഹമദ് ബിൻ സെയ്ഫ് അൽ ഹദ്റാമി, മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ അനുഗമിച്ചു. ബുറൈമി സർവകലാശാലയായിരുന്നു മന്ത്രി ആദ്യം സന്ദർശിച്ചത്. യൂനിവേഴ്സിറ്റി പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഫാക്കൽറ്റി ഡീൻ, അക്കാദമിക് ഡിപ്പാർട്മെന്റ് മേധാവികൾ, വിദ്യാർഥി ഉപദേശക സമിതി പ്രതിനിധികൾ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.