മസ്കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധങ്ങൾ വിപുലപ്പെടുത്തിയും സഹകരണങ്ങൾ ശക്തിപ്പെടുത്തിയും രണ്ടും ദിവസത്തെ ഔദ്യോഗിക ഒമാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ പാർലമെന്റ്-വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മടങ്ങി. സുൽത്താനേറ്റിലെത്തിയ മന്ത്രി ഒമാൻ സാമ്പത്തിക, തൊഴിൽ മന്ത്രിമാരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബഒവീനുമായുള്ള കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തൊഴിൽ മേഖലയിലെ സഹകരണത്തിന്റെ നിലവിലുള്ള വശങ്ങൾ ചർച്ച ചെയ്തു. പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതിനായി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തു.
വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങൾ പ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് വിമാനങ്ങളുടെ അപര്യാപ്ത, പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന ടിക്കറ്റ് നിരക്കുകൾ, വിസ ചൂഷണത്തിൽപ്പെട്ട് ഒമാനിലെത്തിയവരുടെ തിരിച്ച്പോക്ക്, പൊലീസ് വെരിഫിക്കേഷനിലെ കാലത്താമസം ഒഴിവാക്കൽ, പ്രവാസികൾക്ക് ഇൻഷൂറൻസ് പരിരക്ഷ, മൃതദേഹങ്ങൾ നാട്ടിൽകൊണ്ടുപോകുന്നതിന് വിമാന കമ്പനികൾ ചുമത്തുന്ന അധിക ചാർജ് എന്നിങ്ങനെ നിരവധി കാര്യങ്ങൾ പ്രവാസി സംഘടനകൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഇചിതമായ നടപടികൾ കൈകൊള്ളുമെന്ന് മന്ത്രി അറിയിച്ചതായി വിവിധ സംഘടനകൾ പറഞ്ഞു. മസ്കത്ത് ഇന്ത്യൻ എംബസിയിൽ ഇന്ത്യൻകമ്യൂനിറ്റി അംഗങ്ങളുമായി സംവദിച്ച മന്ത്രി, ഒമാനിലെ ഇന്ത്യൻ സമൂഹം നമ്മുടെ ആഗോള കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണെന്നും പറഞ്ഞു. ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കമ്മ്യൂനിറ്റിയിലെ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ സോഷ്യൽ ക്ലബിലെ അംഗങ്ങൾ എന്നിവരുമായി ആശയവിനിമയവും നടത്തി.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശ്രദ്ധിക്കുകയും ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തുന്നതിന് അവർ നൽകിയ മഹത്തായ സംഭാവനകളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങ് സംബന്ധിച്ചു.
മസ്കത്ത് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഇന്ത്യ-ഒമാന്‍ ചരിത്രം പറയുന്ന ‘മന്ദ്വിയില്നിന്ന് മസ്കത്തുവരെ’ സെഷനും വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. ‘ഇന്ത്യ ഓണ്‍ കാന്‍വാസ് ’ പെയ്ന്റിങ് പ്രദര്‍ശനവും മന്ത്രി ഉദ്ഘാടനം ചെയ്തു.
നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലെ 20 ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. മസ്കത്തിലെ ചരിത്രപ്രസിദ്ധമായ ശിവക്ഷേത്രവും മന്ത്രി സന്ദർശിച്ചു. ബുനനാഴ്ച സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്കിലും മന്ത്രി എത്തിയിരുന്നു.
ഒമാൻ സാമ്പത്തിക മന്ത്രി സഈദ് അൽ സഖ്രിയയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ പ്രധാന വശങ്ങൾ ചർച്ച ചെയ്തു.മസ്കത്തത്തിലെത്തിയ മന്ത്രിക്ക് ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങും മറ്റും ചേർന്ന് ഊഷ്മള വരവേൽപ്പാണ് നൽകിയത്.മുരളീധരന്റെ മൂന്നാം ഒമാൻ സന്ദർശനത്തിനാണ് കഴിഞ്ഞ ദിവസം സമാപനമായത്.
2020 ഡിസംബറിലും 2022ൽ ഒക്ടോബറിലുമാണ് ഇതിന് മുമ്പ് സന്ദർശിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം അനുദിനം വർധിച്ച് കൊണ്ടിരിക്കുകയാണ്. ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നതായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.