മസ്കത്ത്: ദാഖിലിയ ഗവർണറേറ്റ് ബഹ്ല വിലായത്തിലെ വാദി കിദ്ദിൽ അണക്കെട്ട് നിർമിക്കാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനുള്ള ടെൻഡർ പ്രാദേശിക കമ്പനികളിൽനിന്ന് ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15. രാജ്യത്തിന്റെ ജലശേഷി വർധിപ്പിക്കുകയും കാർഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ചെയ്ത് കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കർഷകരെ സഹായിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഡാം നിർമിക്കുന്നത്. രാജ്യത്തുടനീളം വിവിധ അണക്കെട്ടുകൾ മന്ത്രാലയം ഇതിനകം നിർമിച്ചിട്ടുണ്ട്. രാജ്യം പ്രതിവർഷം 316 മില്യൺ ക്യുബിക് മീറ്റർ വെള്ളത്തിൻ കമ്മി നേരിടുന്നുണ്ടെന്നാണ് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നത്. നിലവിൽ 181 അണക്കെട്ടുകളാണ് രാജ്യത്തുള്ളത്. അതിൽ 63 ഭൂഗർഭ ഫീഡറുകൾ, 115 ഉപരിതല സംഭരണ സൈറ്റുകൾ, മൂന്ന് സംരക്ഷിത അണക്കെട്ടുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.