മസ്കത്ത്: ഇൗത്തപ്പനകളിലെ കീടങ്ങളെ നശിപ്പിക്കുന്നതിന് മരുന്ന് തളിക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് കൃഷി മന്ത്രാലയം. പരമ്പരാഗത രീതിയിലുള്ള മരുന്നടിക്കൊപ്പമാണ് ഡ്രോണുകൾ ഉപയോഗിച്ച രീതിയും ആരംഭിച്ചത്. വടക്ക്, തെക്ക് ശർഖിയ ഗവർണറേറ്റുകളിൽ 6500 ഏക്കർ ഇത്തപ്പനത്തോട്ടങ്ങളിൽ ഇൗ രീതിയിൽ മരുന്നടി ആരംഭിച്ചതായി മന്ത്രാലയം വക്താവ് പറഞ്ഞു.
ദഖ്ലിയ ഗവർണറേറ്റിലെ സമാലി, ഇസ്കി, നിസ്വ ഗ്രാമങ്ങളിലെ ആറായിരം ഏക്കർ കൃഷിയിടത്തിലും മരുന്ന് തളിക്കൽ നടക്കുന്നുണ്ട്. മസ്കത്തിലെ 1200 ഏക്കറിലും കീടനാശിനിപ്രയോഗത്തിന് ഡ്രോൺ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദഗ്ധരായ സംഘമാണ് ആധുനിക രീതിയിലുള്ള മരുന്നടിക്ക് നേതൃത്വം നൽകുന്നത്. വകാൻ ടെക് എന്ന കമ്പനിയുമായി സഹകരിച്ചാണ് കൃഷി, ഫിഷറീസ്, ജലവിതരണ മന്ത്രാലയം ഇക്കാര്യം പ്രയോഗത്തിൽ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.