മസ്കത്ത്: സാംസ്കാരിക കൈമാറ്റവും പൈതൃക സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധി സംഘം യുനൈറ്റഡ് അറബ് എമിറേറ്റിലെ ഷാർജ എമിറേറ്റ്സ് സന്ദർശനത്തിൽ. പ്രതിനിധി സംഘത്തിന് ഉജ്ജ്വല സ്വീകരണമാണ് ഷാർജ അധികൃതർ നൽകിയത്. പൈതൃക, പൈതൃക ടൂറിസം മന്ത്രിയുടെ ഉപദേഷ്ടാവ് സുൽത്താൻ ബിൻ സെയ്ഫ് അൽ ബക്രിയാണ് ഒമാൻ സംഘത്തെ നയിക്കുന്നത്. ഷാർജ ആർക്കിയോളജി അതോറിറ്റിയും ഒമാനിലെ പൈതൃക വിനോദസഞ്ചാര മന്ത്രാലയവും തമ്മിലുള്ള സഹകരണ പദ്ധതിയുടെ ഭാഗമായാണ് സന്ദർശനം.
പൈതൃക സംരക്ഷണത്തിൽ സഹകരണത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനുള്ള വേദിയായി സന്ദർശനം മാറും. പ്രതിനിധി സംഘം എമിറേറ്റിലെ നിരവധി മ്യൂസിയങ്ങളും പൈതൃക സംബന്ധിയായ പദ്ധതികളും പര്യവേക്ഷണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.