മസ്കത്ത്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശ്ശേരി ബ്രാഞ്ച് വുമൺസ് ഡോക്ടേഴ്സ്, മിഷൻ പിങ്ക് ഹെൽത്ത് എന്നീ വിങ്ങുകൾ രൂപവത്കരിച്ചു. ബർകയിലെ അൽ നഹ്ദ റിസോർട്ടിൽ നടന്ന പരിപാടി അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശിയും സെക്രട്ടറി ഡോ. ജോസഫ് ബെനവനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഐ.എം.എ നെടുമ്പാശ്ശേരി പ്രസിഡന്റ് ഡോ. നൈജൽ കുര്യാക്കോസ്, സെക്രട്ടറി ഡോ. മുഹമ്മദ് മുസ്തഫ, ട്രഷറർ ഡോ. ജോർജ് ജോൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വുമൺസ് ഡോക്ടേഴ്സ് വിങ്ങിന്റെ ചെയർപേഴ്സനായി ഡോ. ലേഖ ഗോപാലിനെയും സെക്രട്ടറിയായി ഡോ. ബീന ഹരികൃഷ്ണനെയും നിയമിച്ചു. മിഷൻ പിങ്ക് ഹെൽത്തിന്റെ ചുമതല ഡോ. ഷിഫാനക്കാണ്. ഐ.എം.എ നെടുമ്പാശ്ശേരി മുൻ പ്രസിഡന്റുമാരായ ഡോ. ബഷീർ, ഡോ. ആരിഫ് അലി, ഡോ. പോൾ എന്നിവർ സംസാരിച്ചു.
അംഗങ്ങൾക്കായി ഡോ. എൻ. രാജ്യശ്രീ അർബുദ ബോധവത്കരണ ക്ലാസും ഫർസീൻ ആഷിക്ക് മോട്ടിവേഷനൽ ക്ലാസും എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.