സലാല: കോഴിക്കോട് അത്തോളി സ്വദേശി ലിബീഷും കുടുംബവും ഗൾഫ് മാധ്യമം- മീഡിയാവൺ മിഷൻ വിങ്ങ്സ് ഒാഫ് കംപാഷെൻറ സഹായത്താൽ ഇന്ന് നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ചയിലെ സലാല-കണ്ണൂർ വിമാനത്തിലാണ് ഇവരുടെ മടക്കം. സ്വന്തമായി നടത്തിവന്ന സ്ഥാപനം പൂട്ടേണ്ടി വന്നത് കാരണം ഏറെ നാളുകളായി വരുമാനമില്ലാതെ പ്രയാസത്തിലായിരുന്നു ഇവർ. നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കഴിഞ്ഞ 28െൻറ സലാല- കണ്ണൂർ വിമാനത്തിലേക്ക് ടിക്കറ്റിന് പണമടക്കാനായുള്ള അറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും പണമടക്കാൻ കഴിയാതെ വിഷമിച്ചിരിക്കവെയാണ് മിഷൻ വിങ്ങ്സ് ഒാഫ് കംപാഷെൻറ സഹായം എത്തിയത്.
പക്ഷേ അപ്പോഴാണ് ഭാര്യയുടേയും മകളുടേയും പാസ്പോർട്ടുകൾ സാമ്പത്തിക പ്രയാസം കാരണം പുതുക്കിയിട്ടില്ല എന്ന വിവരം ബിനീഷ് ഗൾഫ് മാധ്യമം പ്രവർത്തകരോട് പങ്കുവെച്ചത്. തുടർന്ന് സാമൂഹിക പ്രവർത്തകരായ സജിബ് ജലാൽ, സാബുഖാൻ എന്നിവരുടെ സഹായത്താൽ ഉടൻ എംബസിയുമായി ബന്ധപ്പെട്ടു. ഇന്ത്യൻ അംബാസിഡർ മുനു മഹാവറിെൻറ പ്രത്യേക നിർദേശപ്രകാരം സെക്കൻഡ് സെക്രട്ടറി കണ്ണൻ നായർ വന്ദേഭാരത് മിഷെൻറ ഭാഗമായി ഇവർക്ക് ഇന്ത്യയിലെത്താൻ പ്രത്യേക അനുമതിപത്രം അനുവദിക്കുകയായിരുന്നു. എംബസി ലോയർ പാനൽ അംഗം അഡ്വ. ഗിരീഷ് ആവശ്യമായ നിയമോപദേശങ്ങളും നൽകി. ഇന്നലെ ലിബീഷിെൻറ ഭാര്യ പിതാവ് ശിവദാസെൻറ ടിക്കറ്റും ലഭിച്ചതോടെ ഇന്നത്തെ യാത്രക്ക് വഴിയൊരുങ്ങുകയായിരുന്നു.
എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രർത്തകരും വാർത്താ മാധ്യമങ്ങളും ഉദാരമതികളും കൈകോർത്താൽ പ്രയാസകരമെന്ന് തോന്നുന്നതും എളുപ്പമാക്കാമെന്നതിെൻറ നേർസാക്ഷ്യം കൂടിയാണ് ലിബീഷിെൻറയും കുടുംബത്തിെൻറയും മടക്കം. ലിബീഷ്, ഭാര്യ എന്നിവരുടെ ടിക്കറ്റ് മിഷൻ വിങ്സ് ഓഫ് കംപാഷൻ വഴിയും മക്കൾ, ഭാര്യപിതാവ് എന്നിവരുടെ ടിക്കറ്റ് സ്വന്തം നിലക്കും സുഹൃത്തുക്കളുടെ സഹായത്തോടെയുമാണ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.