മസ്കത്ത്: മൂന്നാമത്തെ മൊബൈൽ സർവിസ് പ്രൊവൈഡർക്കായുള്ള മത്സരത്തിന് ജി.സി.സിയിലെ പ്രമുഖ കമ്പനികളും രംഗത്ത്. കുവൈത്തിലെ സെൻ ഗ്രൂപ്, സൗദി ടെലികോം കമ്പനി, യു.എ.ഇയിലെ ഇത്തിസാലാത്ത് ഗ്രൂപ് എന്നിവയാണ് ലേലത്തിന് അപേക്ഷ സമർപ്പിച്ചത്.
വിജയികളെ സെപ്റ്റംബർ നാലിനാണ് പ്രഖ്യാപിക്കുക. കഴിഞ്ഞവർഷമാണ് മൂന്നാമത്തെ ഒാപറേറ്റർക്ക് അനുമതി നൽകുന്ന കാര്യം ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചത്. നിലവിൽ ഒമാൻടെല്ലും ഉരീദുവുമാണ് ഒാപറേറ്റർമാർ. അരലക്ഷത്തോളം ജനസംഖ്യയുള്ള ഒമാനിൽ കഴിഞ്ഞവർഷം
നാലാം പാദത്തിലെ കണക്കനുസരിച്ച് 6.87 ദശലക്ഷം മൊബൈൽ ഉപഭോക്താക്കളാണ് ഉള്ളത്. പ്രീപെയ്ഡ് ഉപഭോക്താക്കളാണ് കൂടുതൽ പേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.