മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ച് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ സൗജന്യ ഇൻഷുറൻസ് ആനുകൂല്യം വിതരണം ചെയ്തു. 3750 റിയാലാണ് മരണപ്പെട്ട മൂന്ന് ഉപഭോക്താക്കളുടെ ബന്ധുക്കൾക്കായി കൈമാറിയത്. ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗം ഒാഫിസിലാണ് ഇൻഷുറൻസ് തുകയുടെ വിതരണം നടന്നത്.
അമർജിത്ത് കുമാർ സിങ്, നൗഷാദ് വന്നേരി, ബാബ ദീൻ എന്നിവരുടെ ബന്ധുക്കൾക്ക് ഇൻഷുറൻസ് തുകയുടെ ചെക്കുകൾ യഥാക്രമം മലയാളം വിഭാഗം കൺവീനർ അബ്രഹാം മാത്യു, കോ കൺവീനർ പി.ശ്രീകുമാർ, മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി എന്നിവർ കൈമാറി.
ഉപഭോക്താക്കൾക്കായുള്ള സൗജന്യ ഇൻഷുറൻസ് ആനുകൂല്യം 2013 മുതൽ തുടർന്നുവരുന്നതാണെന്ന് മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി പറഞ്ഞു. 1250 റിയാലിെൻറ ഇൻഷുറൻസ് കവറേജിന് 30 ദിവസമാണ് പരിധി. ലോകത്തിൽ ഏത് രാജ്യത്ത് വെച്ചായാലും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും. സാധാരണ മരണം, അപകട മരണം എന്നിവക്കു പുറമെ സ്ഥിരമായ അംഗവൈകല്യവും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുന്നതാണ്. 34 ബ്രാഞ്ചുകളാണ് മോഡേൺ എക്സ്ചേഞ്ചിന് ഉള്ളത്. ഒാൺലൈൻ, മൊബൈൽ ആപ് സേവനങ്ങളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.