മൂസക്കോയക്ക്​ സിജി മസ്കത്ത് നൽകിയ യാത്രയയപ്പ്

മൂസക്കോയക്ക്​ സിജി മസ്‌കത്ത്​ യാത്രയയപ്പു നൽകി

മസ്കത്ത്​: നാലരപ്പതിറ്റാണ്ട് പ്രവാസ ജീവിതത്തിനു വിരാമമിട്ട്​ നാട്ടിലേക്കു​ മടങ്ങിയ സിജി മസ്കത്തിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടിവ് അംഗവും കരിയർ ഗുരുവുമായ മൂസക്കോയക്ക്​ സിജി മസ്കത്ത്​ യാത്രയയപ്പ്​ നൽകി. ഇംഗ്ലീഷ് സാഹിത്യം അടക്കം വായനയെ ജീവിതത്തോടൊപ്പം കൂടെക്കൊണ്ടുനടന്ന അപൂർവം പ്രവാസികളിൽ ഒരാളായിരുന്നു മൂസക്കോയയെന്ന്​ സഹപ്രവർത്തകർ പറഞ്ഞു. സർക്കാർ ജോലി ഉപേക്ഷിച്ച്​ 1979 ലാണ് ഇദ്ദേഹം ഒമാനിലെത്തുന്നത്. 15 കൊല്ലം ഗാരേജ് സൂപ്പർവൈസറായിരുന്നു. ഒമാനി കുട്ടികൾക്കും വിദേശികളായവർക്കും ട്യൂഷൻ എടുക്കാറുണ്ടായിരുന്നു. മൂന്നുകുട്ടികളാണു ഉള്ളത്​. ഒമാനിൽനിന്നും യാത്ര പറയുമ്പോൾ സംതൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. ​കോഴിക്കോട് എരഞ്ഞിപ്പാലത്താണ്​ താമസം. സിജി ഒമാൻ നൽകിയ ഹൃദ്യമായ യാത്രയയപ്പിൽ സിജി മസ്‌കത്ത്​ ചീഫ് കോഓഡിനേറ്റർ സൈത് മുഹമ്മദ് അൽത്താമി, മൂസ എ. പി.എം തലശ്ശേരി, ഹരിസ് കൊടുങ്ങലൂർ, വി.അബ്ദുറഹ്മാൻ എക്സിക്യൂട്ടിവ്​ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Moosakoya was sent off by CG Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.