മസ്കത്ത്: വൈദ്യുത ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മസ്കത്ത് ഗവർണറേറ്റിൽ പരിശോധനക്ക് തുടക്കമിട്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ). ഗവർണറേറ്റിലെ വിലായത്തുകളിലുടനീളം വൈദ്യുത ഉപകരണങ്ങളുടെ മേഖലയെ ലക്ഷ്യമിട്ട് സംയുക്ത പരിശോധന കാമ്പയിൻ നടത്തും.
അധികൃതർ നിർദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ ഉപകരണങ്ങളിൽ പാലിച്ചിട്ടുണ്ടോയെന്നാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജിയുമായി സഹകരിച്ച് നടത്തുന്ന പരിശോധനയിലൂടെ സി.പി.എ ലക്ഷ്യമിടുന്നത്.
ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും എക്സിക്യൂട്ടിവ് നിയമങ്ങളുടെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി വഞ്ചനപരവും വ്യാജ ഉൽപന്നങ്ങളുടെയും വിൽപന തടയും. നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാട്ടർ ഹീറ്ററുകൾ, ഗാർഹിക പ്ലഗുകളും ചാർജറുകളും, വൈദ്യുത പാചക പാത്രങ്ങൾ, ബ്ലെൻഡറുകൾ, ജ്യൂസറുകൾ, ഗ്രൈൻഡറുകൾ, ഇലക്ട്രിക് ഹെയർ ഡ്രെയറുകൾ, ഡ്രെസ്സറുകൾ തുടങ്ങിയവയാണ് പരിശോധനയിൽ വരുന്ന ചില ഉൽപന്നങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.