മസ്കത്ത്: ഒമാന്റെ രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കരുതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപക പ്രോത്സാഹന മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിൽ രാജകീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ലൈസൻസ് നേടാതെ റോയൽ ചിഹ്നം, രാജകൊട്ടാരങ്ങളുടെ ചിത്രങ്ങൾ, വിവിധ വാണിജ്യ ഉൽപന്നങ്ങളിലെ റോയൽ മസ്ജിദുകളുടെ ചിത്രങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. രാജ്യ ചിഹ്നത്തിന്റെ ചിത്രം, പതാക, ഒമാന്റെ ഭൂപടം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
നിർദിഷ്ട ചിത്രങ്ങളും ലോഗോകളും ഉപയോഗിക്കാൻ മന്ത്രാലയത്തിൽനിന്ന് ലൈസൻസ് സ്വന്തമാക്കണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.