മസ്കത്ത്: മസ്കത്ത് മെട്രോ ഉപപദ്ധതികളുൾപ്പെടെ തലസ്ഥാന നഗരത്തിലെ പൊതുഗതാഗത മേഖലയുടെ വികസനത്തിന് പ്രധാന പരിഗണനയാണെന്ന് 2040 വിഷന്‍ ഇംപ്ലിമെന്റേഷന്‍ ഫോളോഅപ് യൂനിറ്റ് വാര്‍ഷിക റിപ്പോര്‍ട്ട്. പൊതുഗതാഗതം, ഇലക്ട്രിക് വാഹനങ്ങള്‍, ഗതാഗത മേഖലയുടെ മറ്റു ക്രമീകരണങ്ങള്‍ എന്നിവയിലൂന്നിയാണ് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം പ്രവര്‍ത്തിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, രാജ്യത്തിന്റെ ഗതാഗത കുതിപ്പിന് സഹായമേകുന്ന മസ്കത്ത് മെട്രോയുടെ മുൻകൂർ സാധ്യതാപഠനം ഈ വർഷം പൂർത്തിയാകുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മസ്കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്കത്ത് മെട്രോ നടപ്പാക്കുന്നത്. മസ്കത്തിൽ ശക്തമായ പൊതുഗതാഗത സംവിധാനം ആവശ്യമാണ്.
തലസ്ഥാന നഗരത്തിന്റെ സുസ്ഥിര വികസനത്തിന് പൊതുഗതാഗതം നിർണായകമാണ്. മികച്ച സംവിധാനം ഉണ്ടായില്ലെങ്കിൽ ഭാവിയിൽ കടുത്ത തിരക്കും യാത്രക്കായി കൂടുതൽ സമയവും ചെലവഴിക്കേണ്ടിവരും. ഭാവിയിൽ യാത്രയുടെ വേഗത കുറയാൻ സാധ്യതയുണ്ടെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
നിലവിൽ മസ്കത്തിലെ ശരാശരി വാഹന വേഗത മണിക്കൂറിൽ 55 കിലോമീറ്ററാണ്. ഇത് സ്വീകാര്യമാണ്. ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇത് മണിക്കൂറിൽ 27 കിലോമീറ്ററായി കുറയുമെന്നാണ് പഠനം പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഗതാഗത മന്ത്രി നേരെത്ത പറഞ്ഞിരുന്നു.
പൊതുഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവപ്പാണ് മസ്കത്ത് മെട്രാ. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി പൊതുഗതാഗത സംവിധാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
ശതകോടി റിയാല്‍ നിക്ഷേപം ആവശ്യമുള്ള നിര്‍ദിഷ്ട മെട്രോ ലൈന്‍ 55 കിലോമീറ്ററിലധികം നീളവും 42 പാസഞ്ചര്‍ സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതാണ്.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, വിനോദസഞ്ചാരികള്‍ക്കുള്ള നഗരത്തിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുക, റൂവിയിലെയും മത്രയിലെയും വാണിജ്യകേന്ദ്രങ്ങളെ സൗത്ത് സീബുമായി ബന്ധിപ്പിക്കുന്ന കാര്യക്ഷമമായ ജനകീയ ഗതാഗത സംവിധാനം സ്ഥാപിക്കുക, വിമാനത്താവളത്തിലേക്ക് അധിക പാതയും മറ്റു പൊതുജനങ്ങളുമായി സംയോജിപ്പിക്കലും മസ്കത്ത് മെട്രോ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.