മസ്കത്ത്: െചെനീസ് നിർമിത ഉൽപന്നമായ 'പാർ പാർ' കൊതുകു നശീകരണ ഉപകരണത്തിെൻറ വിതരണവും കച്ചവടവും ഒമാനിൽ നിരോധിച്ചതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) അറിയിച്ചു. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് വിലക്കേർപ്പെടുത്തിയതെന്ന് സി.പി.എ ചെയർമാൻ സുലായം അലി സുലായം അൽ ഹക്മാനി അറിയിച്ചു. തീരുമാനം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തും. നിയമപരമായ ബാധ്യത ഒഴിവാക്കാൻ വിപണിയിൽനിന്ന് ഉൽപന്നം പിൻവലിക്കണമെന്നും സി.പി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.