മസ്കത്ത്: പയർ വർഗങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും വിഭാഗത്തിൽ ഒമാനിലെ ഏറ്റവും വിശ്വസ്ത ബ്രാൻഡിനുള്ള പുരസ്കാരം രാജ്യത്തെ പ്രമുഖ ഭക്ഷ്യോൽപന്ന ഉൽപാദന, വിതരണ കമ്പനിയായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് സ്വന്തമാക്കി. സുൽത്താനേറ്റിലെ മുൻനിര പബ്ലിഷിങ്ങ് ഹൗസുകളിലൊന്നായ അപെക്സ് മീഡിയയാണ് അവാർഡ് ഏർപ്പെടുത്തിയത്. പൊതുജനങ്ങളിൽനിന്ന് പരമാവധി വോട്ട് നേടുന്ന ബ്രാൻഡുകൾക്കാണ് ‘ഒമാന്റെ ഏറ്റവും വിശ്വസ്ത ബ്രാൻഡ്’ പുരസ്കാരം നൽകുന്നത്.
അൽ ബുസ്താൻ പാലസിൽ നടന്ന ചടങ്ങിൽ ഗതാഗത, വാർത്താ വിനിമയ, വിവര സങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലിയിൽനിന്ന് ചെയർമാൻ ഇബ്രാഹിം മുഹമ്മദ് അൽ റവാഹി ഏറ്റുവാങ്ങി. ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അഷ്‌റഫ് മുളംപറമ്പിൽ, സഈദ് ബിൻ മുഹമ്മദ് അൽ റവാഹി, എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ റഹ്മാൻ മുഹമ്മദ് അഷ്‌റഫ് മുളംപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
പയർവർഗങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിഭാഗത്തിൽ ഏറ്റവും വിശ്വസനീയമായ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. ഈ അഭിമാനകരമായ അംഗീകാരം നേടാൻ സഹായിച്ച ഞങ്ങളുടെ പങ്കാളികൾക്കും ജീവനക്കാർക്കും ഒമാൻ ജനതയോടും സമൂഹത്തോടും നന്ദി പറയുകയാണെന്നും അവർ അറിയിച്ചു.
1986ൽ സ്ഥാപിതമായ ഷാഹി ഫുഡ്‌സ് ആൻഡ് സ്‌പൈസസ് ഇന്ന് ഒമാനിലെ പ്രമുഖ എഫ്.എം.സി.ജി ബ്രാൻഡാണ്. പയർവർഗങ്ങൾ, മസാലകൾ, പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ്, അറബിക് കോഫി എന്നീ വിഭാഗങ്ങളിലായി 200ൽ പരം ഭക്ഷ്യ ഉൽപന്നങ്ങൾ കമ്പനി വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.