സുഹാർ: അമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻഡ് ആർട്സിന്റെ 'ദ്വയം 22' പരിപാടിയിൽ പത്തുവയസ്സുകാരി ദിയയുടെ കൂടെ അമ്മയും ഭരതനാട്യ അരങ്ങേറ്റം നടത്തിയത് ശ്രദ്ധേയമായി. കൊല്ലം ചവറ പന്മന സ്വദേശി രമ്യയാണ് മകളുടെ കൂടെ ഭരതനാട്യം അരങ്ങേറ്റത്തിൽ കാണികളിൽ കൗതുകം തീർത്തത്. പത്തുവർഷമായി ഒമാനിലുള്ള രമ്യ സുഹാറിലെ സ്വകാര്യമേഖലയിലെ നഴ്സിങ് ലെക്ചററായി ജോലിചെയ്യുകയാണ്. അമ്മ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹരീഷ് ഗോപന്റെ കീഴിലായിരുന്നു നൃത്തപഠനം. ചെറുപ്പം മുതൽ ഡാൻസിൽ താൽപര്യമുള്ള രമ്യ നാട്ടിൽ കലാക്ഷേത്ര വിദ്യ രാകേഷിന്റെ കീഴിലും ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുണ്ട്.
പ്രവാസജീവിതത്തിലെ വിരസത അകറ്റാനും മകളുടെ ഡാൻസ് പഠനത്തിൽ ശ്രദ്ധ പകരാനുമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. ഹർഷ ടീച്ചർ ആയിരുന്നു ആദ്യ ഗരു. ഭർത്താവ് ദ്വിപിൻ സ്വകാര്യ സ്ഥാപനത്തിൽ മാനേജരാണ്. സുഹാർ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയാണ് ദിയ. ഭർത്താവിന്റെയും മകളുടെയും പ്രോത്സാഹനമാണ് നിർത്തിവെച്ച ഡാൻസ് പഠനം പൂർത്തിയാക്കി അരങ്ങേറ്റം നടത്താൻ സഹായകമായതെന്ന് രമ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.