സലാല: കെ.എം.സി.സി പാലക്കാട് ജില്ലകമ്മിറ്റി അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻനായർ അനുസ്മരണം സംഘടിപ്പിച്ചു. കെ.എം.സി.സി ടൗൺ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യത്തെ ഉത്തുംഗതയിൽ എത്തിച്ച മഹാ മനീഷിയായിരുന്നു എം.ടിയെന്ന് അനുസ്മരണം യോഗം അഭിപ്രായപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അധ്യക്ഷതവഹിച്ചു. റഷീദ് കൽപറ്റ, ഡോ.നിഷ്താർ, ഉണ്ണിക്യഷ്ണൻ മാസ്റ്റർ, വി.പി.അബ്ദുസ്സലാം ഹാജി, ഹാഷിം കോട്ടക്കൽ, ഷസ് ന നിസാർ എന്നിവർ സംസാരിച്ചു.
ജില്ല നേതാക്കളായ അലി, അബ്ദുൽ റഹ്മാൻ, ഹസീബ്, ഇഖ്ബാൽ, അബ്ബാസ്, ആഷിഫ്, മനാഫ് , ഷറഫുദ്ദീൻ എന്നിവർ നേത്യത്വം നൽകി. ജനറൽ സെക്രട്ടറി മുജീബ് വല്ലപ്പുഴ സ്വാഗതവും അബൂബക്കർ സിദ്ദീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.