അ​ൽ മു​ഗ്‌​സൈ​ൽ റോ​ഡ് ബ്രി​ഡ്ജ് പ​ദ്ധ​തി​യു​ടെ രൂ​പ രേ​ഖ

സ​ലാ​ല​യി​ൽ മു​ഗ്‌​സൈ​ൽ ക​ട​ൽ​പ്പാ​ലം വ​രു​ന്നു

മ​സ്ക​ത്ത്: സ​ലാ​ല​യി​ൽ അ​ൽ മു​ഗ്‌​സൈ​ൽ റോ​ഡ് ബ്രി​ഡ്ജ് പ​ദ്ധ​തി (അ​ൽ മു​ഗ്‌​സൈ​ൽ ക​ട​ൽ​പ്പാ​ലം) വ​രു​ന്നു. ഇ​തി​നാ​യു​ള്ള ക​രാ​റി​ൽ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ചു. 90 ല​ക്ഷം റി​യാ​ൽ ചെ​ല​വി​ൽ ഒ​രു​ക്കു​ന്ന പ​ദ്ധ​തി സ​ലാ​ല​യി​ൽ​നി​ന്ന് ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തും.

ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ് ബി​ൻ ഹ​മൂ​ദ് അ​ൽ മ​വാ​ലി​യും എ​ൻ​ജി​നീ​യ​ർ സ​യ്യി​ദ് അ​സ്ഹ​റും ആ​ണ് ഒ​പ്പി​ട്ട​ത്. 630 മീ​റ്റ​ർ നീ​ള​മു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ല​ത്തി​ൽ 20 തൂ​ണു​ക​ളും 13 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ര​ണ്ട് വ​ശ​ങ്ങ​ളു​ള്ള തൂ​ണു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി. 45.9 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ര​ണ്ട് വ​ലി​യ ക​മാ​ന​ങ്ങ​ളും, 35.9 മീ​റ്റ​ർ ഉ​യ​ര​മു​ള്ള നാ​ല് ക​മാ​ന​ങ്ങ​ളു​മാ​ണ് പാ​ല​ത്തി​ന്‍റെ സ​വി​ശേ​ഷ​ത.

പാ​ല​ത്തി​ന് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ് ഏ​രി​യ​ക​ളും ര​ണ്ട് മു​ത​ൽ ഏ​ഴ് മീ​റ്റ​ർ വ​രെ വീ​തി​യി​ൽ ന​ട​പ്പാ​ത​യും ഉ​ണ്ടാ​യി​രി​ക്കും. ലൈ​റ്റ് സ​ഹി​തം ന​ല്ല രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​യി​രി​ക്കും ന​ട​പ്പാ​ത. പ്ര​ദേ​ശ​ത്തെ മ​റ്റു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഒ​രു അ​ണ്ട​ർ​പാ​സ് നി​ർ​മി​ക്കു​ന്ന​തും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

സ​ലാ​ല വി​ലാ​യ​ത്തി​ൽ​നി​ന്ന് റ​ഖ്യൂ​ത്, ധ​ൽ​കു​ത്ത് തു​ട​ങ്ങി​യ പ​ടി​ഞ്ഞാ​റ​ൻ വി​ലാ​യ​ത്തി​ലേ​ക്കു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കും. കൂ​ടാ​തെ യെ​മ​ൻ അ​തി​ർ​ത്തി ക​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പാ​ത എ​ന്ന നി​ല​യി​ലും ഈ ​പ​ദ്ധ​തി ഉ​പ​കാ​ര​പ്പെ​ടും.

പാ​ലം സ​മീ​പ​ത്തെ അ​ൽ മ​ർ​നി​ഫ് ഗു​ഹ, അ​ൽ മു​ഗ്‌​സൈ​ൽ ബ്ലോ​ഹോ​ളു​ക​ൾ, അ​ൽ മു​ഗ്‌​സൈ​ൽ ബീ​ച്ച്‌ ഫ്ര​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ടൂ​റി​സം സാ​ധ്യ​ത​ക​ളും വ​ർ​ധി​പ്പി​ക്കും.

Tags:    
News Summary - Mughsail Sea Bridge coming up in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.