മസ്കത്ത്: മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ വിദ്യാര്‍ഥികളില്‍ സന്നിവേശിപ്പിക്കുന്നതിനുള്ള നിരവധി പരിപാടികളോടെ മുലദ്ദ ഇന്ത്യന്‍ സ്കൂളില്‍ ഗാന്ധിജയന്തി ആഘോഷിച്ചു.ഗാന്ധിജിയുടെ ജീവിതത്തിന്റെ സുവര്‍ണ കാലഘട്ടത്തെ അനുസ്മരിച്ച് രാവിലെ പ്രത്യേക അസംബ്ലി നടന്നു. എട്ടാം ക്ലാസിലെ മുഹമ്മദ് ഫുര്‍ഖാന്‍ ഹുസൈന് ശുചിത്വം അല്ലെങ്കില്‍ സ്വച്ഛത എന്ന ആശയത്തെക്കുറിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് ഗാന്ധിജിയെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങള്‍ ഏഴാം ക്ലാസിലെ ആഷിക, ഹന്ന, ആന്റണി എന്നിവർ അവതരിപ്പിച്ചു. ഏഴാം ക്ലാസിലെ ഹര്‍ഷിക രാജ്വാണി മഹാത്മാ ഗാന്ധിയെക്കുറിച്ച് ഹിന്ദിയില്‍ കവിതാപാരായണം അവതരിപ്പിച്ചു. ഗാന്ധിജിയെക്കുറിച്ചുള്ള വിവിധ ചിന്തകൾ ഒമ്പതാം ക്ലാസിലെ ഭാവന ദേവി, എട്ടാം ക്ലാസിലെ റിയ സി. നായിക് ഒമ്പതാം ക്ലാസിലെ റിദ സജാദ് കളത്തിങ്കല്‍ എന്നിവർ പങ്കുവെച്ചു. മഹാത്മാ ഗാന്ധിയുടെ മഹത്ത്വത്തെക്കുറിച്ചും രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ത്യാഗങ്ങളെക്കുറിച്ചും പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളോട് സംസാരിച്ചു.
ശുചിത്വത്തിലും സ്വാശ്രയത്വത്തിലും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പിന്തുടരാന് വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.രാവിലെ അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ പേപ്പര്‍ കൊളാഷ് നിര്‍മാണം, പ്രവൃത്തിയിലൂടെ പഠിക്കുക, പ്രകൃതിസംരക്ഷണം എന്നീ ഗാന്ധിയന്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി വൃക്ഷത്തൈ നടീലും നടന്നു. വൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം ടി.എച്ച്. അര്‍ഷാദ് നിര്‍വഹിച്ചു.
എട്ടാം ക്ലാസിലെ കുട്ടികള്‍ സ്കൂളിനു ചുറ്റും മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും മുദ്രാവാക്യങ്ങളോടുംകൂടി നടത്തിയ സമാധാന ഘോഷയാത്ര പ്രധാന ആകര്‍ഷണമായിരുന്നു. മഹാത്മാ ഗാന്ധിയുടെ ചിന്തകള്‍ ഉയര്‍ത്തിക്കാട്ടുന്ന കാലിഗ്രാഫി പ്രവര്‍ത്തനത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.