മസ്കത്ത്: മസ്കത്ത് റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീെൻറ ആഭിമുഖ്യത്തിൽ നടന്നുവന ്ന മദ്റസ വിദ്യാര്‍ഥികളുടെ ഇസ്ലാമിക കലാസാഹിത്യ മത്സരം മുസാബഖ-19 സമാപിച്ചു. കഴിഞ് ഞദിവസം റൂവി അൽമാസാ ഹാളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ വിവിധ മേഖലകളില്‍നിന്നായി 300 വിദ്യാർഥികൾ പങ്കെടുത്തു. 219 പോയൻറ് നേടി ആസ്വിമ മേഖല ഒന്നാം സ്ഥാനവും ബാത്തിന രണ്ടാം സ്ഥാനവും നേടി. സുഹാർ നുസ്റത്തുൽ ഇസ്ലാം മദ്റസ വിദ്യാര്‍ഥി ഷനിൻ ശഹദ് സബ് ജൂനിയർ കലാപ്രതിഭയായും അൽ ഹൈൽ ഹുബ്ബുറസൂൽ മദ്റസ വിദ്യാര്‍ഥികളായ മുഹമ്മദ് സൈദ്, മുഹമ്മദ് അമീൻ എന്നിവരെ ജൂനിയർ കലാ പ്രതിഭകളായും റൂവി തഅ്ലീമുൽ ഖുർആൻ മദ്റസ വിദ്യാർഥി മുഹമ്മദ് സഅദ് സലീം സീനിയര്‍ കലാ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ദഫ് മത്സരങ്ങളിൽ റൂവി തഅ്ലീമുൽ ഖുർആൻ മദ്റസയും ബോഷർ അൽ റഹ്മ മദ്റസയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി.
വൈകീട്ട് നടന്ന സമാപന സെഷനിൽ റേഞ്ച് ആക്ടിങ് പ്രസിഡൻറ് സയ്യിദ് ത്വാഹാ ജിഫ്രി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മസ്കത്ത് കെ.എം.സി.സി പ്രസിഡൻറ് റഇൗസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒമാൻ ഔഖാഫ് പ്രതിനിധി യഹ്യ ബിനു മശ്ഹൂദ് അൽ റാഷിദി മുഖ്യാതിഥിതിയായിരുന്നു. ഹബീബ് തയ്യിൽ, അബ്ബാസ് ഫൈസി,അബൂബക്കർ സിദ്ദീഖ് ദാരിമി, നൗഫൽ അൻവരി, ശിഹാബുദ്ദീൻ ഫൈസി, യൂസഫ് മൗലവി, ഷുക്കൂർ ഹാജി, ഹസൻ ബാവ ഹാജി എന്നിവർ സംസാരിച്ചു. വിജയികള്‍ക്ക് സയ്യിദ് ത്വാഹാ ജിഫ്രി തങ്ങൾ ട്രോഫി സമ്മാനിച്ചു.സക്കീർ ഹുസൈൻ ഫൈസി സ്വാഗതവും മുജീബ് റഹ്മാൻ മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.