മസ്കത്ത്: രാഷ്ട്രീയ ഏക്ത ദിനാചരണ ഭാഗമായി മസ്കത്ത് ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രത്യേക സംഗമം സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ അമിത് നാരങ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞയെടുത്തു. സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 147ാം ജന്മവാർഷിക ദിനത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ ഏകത ദിനം ആചരിക്കുന്നത്. ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും അരങ്ങേറി.
സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ഛായാചിത്രത്തിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ്ങിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയും നടന്നു. സർദാർ പട്ടേലിന്റെ ദർശനം, നയതന്ത്രം, പ്രായോഗിക സമീപനം എന്നിവ അനുസ്മരിച്ച് അംബാസഡർ സംസാരിച്ചു. ഗുജറാത്തിലെ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് മൗനം ആചരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.