മസ്കത്ത്: വായനയുടെ നവവസന്തവുമായി മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 23 മുതൽ നടക്കും. ഒരുക്കം പൂർത്തിയായതായി ഇൻഫർമേഷൻ മന്ത്രിയും മസ്കത്ത് ഇൻറർനാഷനൽ ബുക്ക് ഫെയർ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറസ്സി അറിയിച്ചു. മാർച്ച് അഞ്ചുവരെ നടക്കുന്ന മേള കോവിഡ് അവലോകന സുപ്രീം കമ്മിറ്റി നിർദേശിച്ച മാനദണ്ഡം പാലിച്ചായിരിക്കും നടത്തുക. ലോകത്തിലെ പ്രമുഖ എഴുത്തുകാരും പ്രസാധകരും മേളയിൽ പങ്കെടുക്കും. 1992ൽ ആരംഭിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 26ാമത് പതിപ്പാണ് നടക്കാൻ പോകുന്നത്.
അറബി, ഇംഗ്ലീഷ്, മലയാളം, തുടങ്ങി വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഇത്തവണയും മേളയിലുണ്ടാകും. ചരിത്രം, സാഹിത്യം, കഥ സമാഹാരങ്ങള്‍, കവിതാ സമാഹാരം, സംസ്കാരം, മതം തുടങ്ങിയ മേഖലകളില്‍നിന്നുള്ള പുസ്തകങ്ങള്‍കൊണ്ട് സമ്പന്നമാകും പുസ്തക മേള. എഴുത്താകാരും സാഹിത്യകാരന്മാരും പങ്കെടുക്കുന്ന ചര്‍ച്ചകളും സെമിനാറുകളും മേളയുടെ ഭാഗമായുണ്ടാകും. ഒമാനി എഴുത്തുകാരുടെ സംഗമങ്ങളും സംസ്കാകാരിക പരിപാടികളും നടക്കും. പുതിയ പുസ്തകങ്ങളും മേളയോട് അനുബന്ധിച്ച് പുറത്തിറങ്ങിയേക്കും. കഴിഞ്ഞദിവസം സുപ്രീംകമ്മിറ്റി കൂടുതൽ ഇളവുകൾ നൽകിയതിനാൽ സംസാസ്കാരിക പരിപാടികളിലും മറ്റും കൂടുൽ ആളുകൾ സംബന്ധിക്കാൻ സാധ്യതയുണ്ടെന്നാണ് സംഘാടകർ വിലയിരുത്തുന്നത്. രണ്ട് ഡോസ് വാക്സിനടക്കമെടുത്ത് കോവിഡ് മാനദണ്ഡം പാലിച്ചെത്തുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.