മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റിയുടെ കീഴിൽ എറണാകുളം ജില്ല കമ്മിറ്റി നിലവിൽ വന്നു. പ്രഥമ പ്രസിഡൻറ് കേന്ദ്ര കമ്മിറ്റി സെക്രട്ടറികൂടിയായ ഷാനവാസ് മൂവാറ്റുപുഴയാണ്. അബ്ദുൽ അസീസ് തൃക്കാക്കര ജനറൽ സെക്രട്ടറിയും ബക്കർ എടത്തല ട്രഷററുമാണ്. മറ്റു ഭാരവാഹികൾ: അബ്ദുൽ റഹിം കക്കാടംകുളം, കെ.എം. സുലൈമാൻ കോതമംഗലം, ഷംസു എം.എ. ആലുവ, അഷീർ ബഷീർ എറണാകുളം (വൈസ്. പ്രസി.), അൻസിൽ പുത്തൂക്കാടൻ കുന്നത്തുനാട്, മുഹമ്മദ് ഷാ കോതമംഗലം, മുഹമ്മദ് സിദ്ദീഖ് കളമശ്ശേരി, മുഹമ്മദ് സലാഹ് മുവാറ്റുപുഴ (ജോ. സെക്ര.), ബി. മുഹമ്മദ് മുറിയോടിയിൽ കോതമംഗലം (റിലീഫ് കമ്മിറ്റി ചെയർ.), എം.എസ്. മൊയ്തീൻ മരങ്ങാട്ട് കോതമംഗലം (റിലീഫ് കമ്മിറ്റി കൺവീനർ), മുഹമ്മദ് അനീസ് കുന്നത്തുനാട് (സ്പോർട്സ് കമ്മിറ്റി കൺവീനർ) എന്നിവർക്ക് പുറമെ 16 അംഗ പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻറ് എ.കെ.കെ. തങ്ങൾ, സെക്രട്ടറിമാരായ കെ.കെ. റഫീഖ് ചിറ്റാരിപ്പറമ്പ്, അഷ്റഫ് കിണവക്കൽ എന്നിവർ തെരഞ്ഞെടുപ്പ് നിരീക്ഷകരായി പങ്കെടുത്തു.
സ്ഥാനാരോഹണ ചടങ്ങിൽ ഹാഫിള് ഇ.കെ. അബൂബക്കർ സിദ്ദീഖ് പ്രാർഥന നിർവഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗത പ്രസംഗം നടത്തി. പ്രസിഡൻറ് ഷാനവാസ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് എറണാകുളം ജില്ല കമ്മിറ്റി പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് റഇൗസ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.