മസ്കത്ത്: പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാകുന്ന ഇൻഡിഗോ എയറിെൻറ മസ്കത ്ത് -കോഴിേക്കാട് സർവിസ് ഉടൻ പുനരാരംഭിക്കാൻ സാധ്യതയില്ല. കഴിഞ്ഞ നവംബർ മുതൽ താൽക ്കാലികമായി നിർത്തിവെച്ച സർവിസ് എപ്പോൾ പുനരാരംഭിക്കുമെന്നത് വ്യക്തമല്ല. എല്ലാ വ ിമാന കമ്പനികളും ഷെഡ്യൂൾ ഇെട്ടങ്കിലും ഇൻഡിഗോയുടെ ഷെഡ്യൂളിൽ മസ്കത്ത്-കോഴിക്ക ോട് ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞ നിരക്കിൽ സർവിസ് നടത്തുന്ന ഇൻഡിഗോ അനി ശ്ചിതത്വത്തിലായതോടെ നിരക്കുകൾ വർധിക്കാനിടയുണ്ടെന്ന വേവലാതിയിലാണ് ഒമാനിൽനിന്നുള്ള കോഴിേക്കാട് യാത്രക്കാർ.
പൊതുവെ യാത്രക്കാർ കുറഞ്ഞ ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നിരക്ക് വർധിക്കില്ലെങ്കിലും ഏപ്രിൽ മുതൽ എല്ലാ വിമാന കമ്പനികളും നിരക്ക് കൂട്ടാനാണിട. ഏപ്രിൽ മുതൽ നാട്ടിൽ സ്കൂൾ അവധി ആരംഭിക്കുന്നതിനാൽ നിരവധി കുടുംബങ്ങൾ നാട്ടിൽനിന്ന് ഒമാനിലേക്ക് അവധി ആഘോഷിക്കാെനത്തും. സാമ്പത്തിക പ്രശ്നങ്ങളും ജോലി പ്രശ്നങ്ങളും കാരണം നിരവധി േപർ കുടുംബങ്ങളെ നാട്ടിലാക്കുകയും കുട്ടികളെ കേരളത്തിലെ സ്കൂളുകളിൽ ചേർക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നല്ലൊരു ശതമാനം ഏപ്രിൽ- മേയ് മാസങ്ങളിൽ ഒമാനിലെത്താൻ സാധ്യതയുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത വേനലും വരൾച്ചയുമെല്ലാം യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമാക്കും. അതിനാൽ, അടുത്ത മാസം അവസാനം മുതൽ കോഴിേക്കാട് സെക്ടറിൽ നിരക്കുകൾ വർധിക്കാൻ സാധ്യത ഏറെയാണ്.
മാർക്കറ്റ് നോക്കി നിരക്ക് വർധിപ്പിക്കുക എന്ന നയമാണ് എയർ ഇന്ത്യ എക്സ്പ്രസിേൻറത്. ബജറ്റ് സർവിസാണെങ്കിലും തിരക്ക് വർധിക്കുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് കൂട്ടാറുണ്ട്. എന്നാൽ, ഇൻഡിഗോയുടെ സാന്നിധ്യം മൂലമുള്ള മത്സരം കഴിഞ്ഞ സീസണിൽ നിരക്ക് കുറക്കാൻ എയർ ഇന്ത്യയെ േപ്രരിപ്പിച്ചിരുന്നു. അതിനാൽ, വലിയ നിരക്ക് വർധനയില്ലാതെ സീസണിൽ േപാലും കോഴിക്കോട് സെക്ടറിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു.
മസ്കത്തിൽനിന്നുള്ള ഇൻഡിഗോയുടെ സമയവും യാത്രക്കാർക്ക് അനുയോജ്യമായിരുന്നു. രാത്രി 11.30ഒാടെ മസ്കത്തിൽനിന്ന് പറന്നുയരുന്ന വിമാനം അതിരാവിലെ േകാഴിക്കോട് എത്തുന്നതിനാൽ കോഴിക്കോട്ടും പരിസരത്തുമുള്ളവർക്ക് രാവിലെതെന്ന വീട്ടിലെത്താൻ കഴിയും. കോഴിക്കോട്ടുനിന്ന് വിമാനം മസ്കത്തിലെത്തുന്നത് രാത്രി ഒമ്പതിനാണ്. മസ്കത്തിൽനിന്ന് ദൂരെ കഴിയുന്നവർക്കും പിറ്റേദിവസം ജോലിക്ക് ഹാജരാകേണ്ടവർക്കും ഏറെ പറ്റിയ സമയമാണിത്. അതിനാൽ ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോകുന്നവർ ഇൻഡിഗോയെയാണ് ആശ്രയിച്ചിരുന്നത്. ഇൻഡിഗോ സർവിസ് പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ഇത്തരം യാത്രക്കാർക്കാണ് പ്രയാസമുണ്ടാക്കുന്നത്. ഒമാൻ എയറിന് മസ്കത്തിൽനിന്ന് രണ്ടു സർവിസുകളുണ്ടെങ്കിലും എല്ലാ സീസണിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിൽ നിരക്കും വല്ലാതെ കുറയാറില്ല.
അതിനിടെ, മാർച്ച് ഒന്നിന് ഗോ എയർ മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് സർവിസ് ആരംഭിക്കുന്നുണ്ട്. പുതിയ വിമാനത്താവളത്തിലേക്കുള്ള സർവിസ് ആയതിനാൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ആദ്യ ദിവസങ്ങളിലെല്ലാം വിമാനത്തിെൻറ സീറ്റുകൾ നിറഞ്ഞതായാണ് ബന്ധപ്പെട്ടവർ പറയുന്നത്. കണ്ണൂരിൽനിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 10.15നാണ് മസ്കത്തിലെത്തുന്നത്. മസ്കത്തിൽനിന്ന് രാത്രി 11.15ന് പുറപ്പെട്ട് ഇന്ത്യൻ സമയം പുലർച്ച 4.15ന് കണ്ണൂരിലെത്തും. ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് ഉണ്ടാകും. യാത്രക്കാർക്ക് അനുകൂലമായ സമയമായതിനാൽ ഇൗ സർവിസിന് തിരക്ക് വർധിക്കാനാണ് സാധ്യത. എയർ ഇന്ത്യ എക്സ്പ്രസും കോഴിക്കോേട്ടക്ക് സമാനമായ സമയമാണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കുന്ന മസ്കത്ത്-കണ്ണൂർ എക്സ്പ്രസ് സർവിസിെൻറ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരിൽ സർവിസുകൾ വർധിക്കുന്നതും നിരക്ക് കുറയുന്നതും കോഴിക്കോട് വിമാനത്താവളത്തെ ബാധിക്കുമെന്നുറപ്പാണ്. യാത്രക്കാർ കോഴിക്കോട് വിട്ട് കണ്ണൂരിെന ആശ്രയിക്കാൻ തുടങ്ങുന്നതോടെ കോഴിക്കോട് തിരക്ക് കുറയാനും ഇൻഡിഗോ അടക്കമുള്ള വിമാന കമ്പനികൾ സർവിസുകൾ ശാശ്വതമായി നിർത്താനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.