മസ്കത്ത്: അനധികൃത അലക്കു (ലോൺട്രി) വ്യാപാരത്തിനെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് ഖുറിയാത്തിൽ അനധികൃതമായി നടത്തുന്ന ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. പൊതുജനാരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. വൃത്തിഹീനമായ രീതിയിൽ വസ്ത്രങ്ങൾ കഴുകുകയും ഉണക്കുകയും ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച ഉപകരണങ്ങളും മറ്റും കണ്ടു കിട്ടി. ഇതിനെതിരെ നിയമനടപടികൾ ആരംഭിച്ചതായി മസ്കത്ത് മുനസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.