മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിക്ക് അന്താരാഷ്ട്ര പുരസ്കാരം. മുനിസിപ്പാലിറ്റിയുടെ ഇത്താമിദ് പ്ലാറ്റ്ഫോമിനായി ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റങ്ങൾ (ജി.ഐ.എസ്) ഫലപ്രദമായി ഉപയോഗിച്ചതാണ് അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹമായത്. യു.എസ്.എയിലെ കാലിഫോർണിയയിലെ സാൻ ഡീഗോയിൽ നടന്ന എസ്രി യൂസർ കോൺഫറൻസിലെ പ്ലീനറി സെഷനിൽ സ്പെഷ്യൽ അച്ചീവ്മെന്റ് ഇൻ ജി.ഐ.എസ് പുരസ്കാരം അധികൃതർ ഏറ്റുവാങ്ങി.
ഒമാനിലെ നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റർ പ്ലാറ്റ്ഫോമാണ് ഇത്താമിദ്. വിവിധ തരത്തിലുള്ള പ്രൊജക്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉൽഖനന സേവനങ്ങൾക്കും ആവശ്യമായ നോൺ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻ.ഒ.സി) നൽകുന്നതിനുള്ള ഡിജിറ്റൽ പരിഹാരമായി ഇത് പ്രവർത്തിക്കുന്നു. മസ്കത്ത് ഗവർണറേറ്റിനുള്ളിൽ ഉൽഖനന പെർമിറ്റുകൾ വേർതിരിച്ചെടുക്കുന്നത് കാര്യക്ഷമമാക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോം ജിയോസ്പേഷ്യൽ ഇൻഫർമേഷൻ സിസ്റ്റങ്ങൾ ഉപയോഗിച്ച് പ്രക്രിയകൾ കേന്ദ്രീകരിക്കുകയും ലളിതമാക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.