മസ്കത്ത്: റസ്റ്റാറൻറുകളിലെയും ഫാസ്റ്റ്ഫുഡ് കഫേകളിലെയും വിദേശ തൊഴിലാളിക ളുടെ ആരോഗ്യ സ്ഥിതി ഉറപ്പാക്കാൻ പരിശോധന നടത്തിയതായി മസ്കത്ത് നഗരസഭ അറിയിച്ചു. തെർമൽ പരിശോധന ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ജീവനക്കാരുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതുവഴി ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണവും ഉറപ്പുവരുത്താമെന്ന് നഗരസഭ അറിയിച്ചു. ജീവനക്കാർക്ക് വ്യക്തി ശുചിത്വം പാലിക്കുന്നതടക്കം വിഷയങ്ങളിൽ മാർഗനിർദേശവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.