മസ്കത്ത്: വേനൽച്ചൂടിന് മസ്കത്തിൽ അൽപം ആശ്വാസം ലഭിക്കാൻ സാധ്യത. ചൊവ്വാഴ്ച മുതൽ ച ൂട് ഏതാനും ഡിഗ്രി കുറയാൻ സാധ്യതയുെണ്ടന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. തി ങ്കളാഴ്ച ഉൾഭാഗങ്ങളിൽ കടുത്ത ചൂടാണ് രേഖപ്പെടുത്തിയത്. ഇബ്രിയിൽ 49 ഡിഗ്രി വരെ രേഖപ്പെടുത്തി. ഹൈമ, ബുറൈമി, നിസ്വ എന്നിവിടങ്ങളിൽ 47 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു. മസ്കത്തിൽ 43 ഡിഗ്രിയായിരുന്നു ചൂട്. ഞായറാഴ്ച ഫഹൂദിലാണ് ഉയർന്ന താപനില അനുഭവപ്പെട്ടത്, 46.6 ഡിഗ്രി. ഖറൻ അൽ ആലം, ഇബ്രി, സുനൈന, സമൈം എന്നിവിടങ്ങളിൽ 46 ഡിഗ്രിയും അതിനു മുകളിലും ചൂട് അനുഭവപ്പെട്ടു.
മസ്കത്തിൽ പല ഭാഗങ്ങളിലും തിങ്കളാഴ്ച ആകാശം മേഘാവൃതമായിരുന്നു. ഇത് ചൂട് കുറക്കാൻ കാരണമാക്കും. അൽ ഹജർ പർവത നിരകളിൽ മഴക്കും സാധ്യതയുണ്ട്. രാവിലെ മൂടൽ മഞ്ഞുണ്ടാവാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറയുകയും ചെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഒമാനിൽ കനത്ത ചൂടാണ് ജൂണിൽ ഏതാണ്ടെല്ലാ ദിവസങ്ങളിലും അനുഭവപ്പെട്ടത്. രണ്ടാം വാരത്തോടെ പലയിടങ്ങളിലും 50 ഡിഗ്രിക്ക് അടുത്തുവരെ ചൂട് എത്തി. കഠിന ചൂട് കാരണം പകൽസമയങ്ങൾ പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയാണ്. ഇത് കാരണം മാർക്കറ്റുകളും കച്ചവട സ്ഥാപനങ്ങളും പകൽസമയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.