മസ്കത്ത്: ബർക്കത്ത് അൽ മൗസിലെ ബൈത്ത് അൽ റുദൈദ സെൻറർ ഒാഫ് എക്സലൻസ് ഫോർ ഹിസ്റ്റോറിക്കൽ ആംസ് ഇന്ന് ഉദ്ഘാടനം ചെയ്യും. നാളെ മുതൽ മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. 14 വർഷങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾക്കും ഒരുക്കങ്ങൾക്കും ശേഷമാണ് മ്യൂസിയം പ്രവർത്തന സജ്ജമായത്.
ജബൽ അഖ്ദർ മലനിരയുടെ താഴ്വാരത്ത് 17ാം നൂറ്റാണ്ടിൽ നിർമിച്ച ബൈത്ത് അൽ റുദൈദ കോട്ടയിലാണ് പൈതൃക ആയുധ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ഒമാന്‍ പുറമെ യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നുമുള്ള പഴക്കമുള്ള ചെറിയ തോക്കുകൾ അടക്കമുള്ളവയാണ് ഇവിടെയുള്ളത്. ഒമാനി തോക്കുകളുടെ അപൂർവ ശേഖരം ഇവിടെയുണ്ടെന്ന് സെൻററിെൻറ മാനേജിങ് ഡയറക്ടർ ഡോ. ക്രിസ്റ്റഫർ റോഡ്സ് പറഞ്ഞു. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള തോക്കുകളുടെ ശേഖരവും ഇവിടെയുണ്ട്.
ലോകത്ത് മറ്റെവിടെയുമില്ലാത്ത തരത്തിലുള്ള പഴക്കമേറിയ ഇൗ ആയുധങ്ങളുടെ ശേഖരം സ്വദേശികൾക്ക് ഒപ്പം വിദേശികൾക്കും മികച്ച അനുഭവമായിരിക്കും നൽകുകയെന്നും ഡോ. റോഡ്സ് പറഞ്ഞു. 2004ൽ അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന പരേതയായ ഡോ. റാജിഹ ബിൻത് അബ്ദുൽ അമീർ അലിയുടെ നിർദേശ പ്രകാരമാണ് ഡോ. റോഡ്സ് സെൻറർ ഒാഫ് എക്സലൻസിെൻറ രൂപകൽപന ആരംഭിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലു മണിവരെയായിരിക്കും മ്യൂസിയം പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.