മസ്കത്ത്: പെരുന്നാൾ സീസൺ കഴിഞ്ഞതിെൻറ ആലസ്യത്തിൽ നിന്ന് ഉണരാതെ മത്ര സൂഖ്. സീസൺ കഴിഞ്ഞതിനൊപ്പം വിനോദസഞ്ചാരികൾ കുറവായതുമാണ് വിപണിയിൽ ഉണർവില്ലാത്തതിന് കാ രണം. മുൻകാലങ്ങളിൽ പെരുന്നാൾ അടക്കം സീസൺ കാലത്ത് മത്ര സൂഖിൽ നല്ല കച്ചവടം കിട്ടാറു ണ്ട്. എന്നാൽ, ഇപ്പോൾ പേരിന് മാത്രമാണ് കച്ചവടമുള്ളതെന്നും വ്യാപാരികൾ പറയുന്നു. സീ സൺ കഴിഞ്ഞാൽ ആ കച്ചവടവും ഇല്ലാത്ത അവസ്ഥയാണ്. പെരുന്നാൾ ശേഷം വ്യാപാരമില്ലാത്തതിനാൽ ചിലർ കടകൾ അടച്ചിട്ട് നാട്ടിലേക്ക് േപായിട്ടുണ്ട്. എല്ലാ വർഷവും ഇൗ രണ്ട് മാസങ്ങളിൽ പൊതുവെ വ്യാപാരം കുറവായിരിക്കുമെന്ന് വ്യാപാരികൾ പറയുന്നു.
എന്നാൽ, ഇൗ ഒാഫ് സീസണിൽ കിട്ടുന്ന കച്ചവടത്തിെൻറ തോത് വർഷം ചെല്ലുംതോറും കുറഞ്ഞുവരുന്ന അവസ്ഥയുമുണ്ട്. ജീവനക്കാർ അധികവും ഇൗ സീസണിലാണ് നാട്ടിൽ പോവുന്നത്. ക്രൂയിസ് കപ്പൽ സീസൺ ആരംഭിക്കുന്നതോടെയാണ് ഇവർ തിരിച്ചു വരുന്നത്. ഒക്ടോബർ അവസാനമാണ് മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്ത് സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ അടുക്കുക. വിനോദ സഞ്ചാരികൾ എത്തുന്നതോടെ മത്ര സജീവമാവുമെന്നും വ്യാപാര മേഖലക്ക് ചൂടുവെക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് വ്യാപാരികൾ. ഒക്ടോബർ അവസാനം മുതൽ ഏപ്രിൽ വരെ നീളുന്നതാണ് ക്രൂയിസ് കപ്പൽ സീസൺ. നവംബർ, ഡിസംബർ, ജനുവരി മാസത്തിലാണ് ഏറ്റവുംകൂടുതൽ കപ്പൽ യാത്രക്കാർ മത്രയിലേക്ക് എത്തുന്നത്. ഇൗ മൂന്നു മാസങ്ങളിൽ മാസത്തിൽ 28 കപ്പലുകൾ എങ്കിലും മത്രയിൽ എത്താറുണ്ട്.
ചില സമയങ്ങളിൽ ഒന്നിൽ കൂടുതൽ കപ്പലുകളും മത്രയിൽ എത്താറുണ്ട്. ഇതോടെ മത്ര സൂഖിൽ തിരക്ക് വർധിക്കും. ആളും ബഹളവും തിരക്കും വർധിക്കുന്നതോടെ സൂഖിെൻറ മുഖച്ഛായ തന്നെ മാറും. ഇതോടെ സ്വദേശികളുടെ വരവ് വാരാന്ത്യങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്യും. മറ്റു സീസണിൽ കച്ചവടം കുറവാണെങ്കിലും വിനോദ സഞ്ചാര സീസണിൽ ലഭിക്കുന്ന വ്യാപാരംകൊണ്ടാണ് തങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നതെന്ന് മത്രയിലെ വ്യാപാരികൾ പറയുന്നു. പരമ്പരാഗത ഒമാൻ വസ്ത്രങ്ങൾ, ഒമാൻ തൊപ്പികൾ, ഷാളുകൾ, കുന്തിരിക്കം, ഒമാൻ പെർഫ്യൂമുകൾ എന്നിവയാണ് വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ വാങ്ങുന്നതെന്ന് മത്ര സൂഖിൽ സെയിൽസ്മാനായ തൃശൂർ സ്വദേശി ഫാരിസ് പറഞ്ഞു.
വിനോദ സഞ്ചാര കപ്പലുകൾ എത്തുന്ന ചാർട്ട് വ്യാപാരികളിൽ പലരുടെയും കൈവശമുണ്ട്. സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഇൗ പട്ടിക വാട്സ്ആപ് വഴിയും പ്രചരിക്കുന്നത് വ്യാപാരികൾക്ക് സൗകര്യമാവും. ഇൗ വർഷത്തെ ആദ്യ കപ്പൽ ഒക്ടോബർ 18നാണ് മത്രയിലെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. മത്ര തുറമുഖം വിനോദ സഞ്ചാര തുറമുഖമായി മാറ്റിയതോടെ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് വ്യാപാര മേഖലയിലുള്ളവർ പറയുന്നു. മത്ര തുറമുഖം നേരത്തേ ചരക്ക് തുറമുഖം കൂടിയായിരുന്നു. ഇൗ സമയങ്ങളിൽ വിനോദ സഞ്ചാരികൾക്ക് വേണ്ടത്ര സൗകര്യമുണ്ടായിരുന്നില്ല. അതിനാൽ, വിേനാദ സഞ്ചാര കപ്പലുകളും കുറവായിരുന്നു.
എന്നാൽ, മത്ര തുറമുഖം വിനോദ സഞ്ചാര തുറമുഖത്ത് സൗകര്യങ്ങൾ വർധിച്ചതോടെ വിനോദ സഞ്ചാര കപ്പലുകൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. ലോകത്തിലെ വൻകിട കപ്പൽ വിനോദസഞ്ചാര കമ്പനികളുടെ ഇഷ്ട കേന്ദ്രമായും മത്ര തുറമുഖം മാറിയിട്ടുണ്ട്. മത്ര തുറമുഖത്തിനുള്ളിൽ തന്നെ ഡ്യൂട്ടി ഫ്രീ ഷോപ്പ്, വിശ്രമ േകന്ദ്രങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മത്ര കോർണീഷിലും വിനോദസഞ്ചാരികളെ ആകർഷിക്കാൻ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മത്രയിൽ പുതുതായി നിർമിച്ച ഫിഷ് മാർക്കറ്റും നിരവധി വിനോദ സഞ്ചാരികൾ സന്ദർശിക്കാനെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.