മസ്കത്ത്: മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ 'ബാല'ന്റെ തിരക്കഥാകൃത്തും കേരളത്തിന്റെ കലാരംഗത്തിന് ഒട്ടേറെ സംഭാവനകള്‍ നല്കിയ വ്യക്തിയുമായ മുതുകുളം രാഘവന് പിള്ളയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ 'മുതുകുളം അവാര്‍ഡ്' അന്‍സാര്‍ കെ.പി.എ.സി ഏറ്റുവാങ്ങി. പ്രവാസ ലോകത്തു നാടകത്തിന്റെ വളര്‍ച്ചക്കായി നല്കിയ സംഭാവനകൾ പരിഗണിച്ചാണ് ജൂറി ഇത്തവണ അന്‍സാര്‍ ഇബ്രാഹിമിനെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മസ്കത്തില് ജോലി ചെയ്യുന്ന അന്‍സാര്‍ ഇബ്രാഹിം 'തിയറ്റര്‍ ഗ്രൂപ്' മസ്കത്ത് എന്ന സാംസ്കാരിക കൂട്ടായ്മയുടെ അമരക്കാരനാണ്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തു. നാടകത്തെ നെഞ്ചേറ്റുന്ന ഒട്ടനവധി കലാകാരന്മാരെ അരങ്ങില്‍ എത്തിച്ചു. പുതിയൊരു നാടക സംസ്കാരത്തിന് തുടക്കമിട്ടിട്ടുണ്ട്. അടുത്തിടെ മസ്കത്തില് നടന്ന നാടകോത്സവത്തില്‍ അന്‍സാര്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത 'മണ്ണടയാളം'നിരവധി പുരസ്കരം നേടി.
മുതുകുളത്തു നടന്ന ചടങ്ങില്‍ ചലച്ചിത്ര എഡിറ്റര്‍ മധുസൂദനന് കൈനകിരി പുരസ്കാരം സമ്മാനിച്ചു. കെ.പി.എ.സി സെക്രട്ടറി അഡ്വ. ഷാജഹാന്, ആര്‍ട്ടിസ്റ്റ് പി. സുജാതന്‍, നാടകകൃത്തും സംവിധായകനുമായ അഡ്വ. തോപ്പില്‍ സോമന്, സംഗീത സംവിധായകന് ഋഷികേശ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.