മസ്കത്ത്: ഹിജ്റ പുതു വർഷാരംഭത്തിന്റെ ഭാഗമായി ഒമാനിൽ വ്യാഴാഴ്ച പൊതു അവധി. പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമാണ്. വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ മൂന്നുദിവസം തുടർച്ചയായി അവധി ലഭിക്കും. അടിയന്തര സേവനങ്ങളും മറ്റും പതിവുപോലെ പ്രവർത്തിക്കും. മുവാസലാത്ത് പതിവുപോലെ സർവിസ് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബസ്, ഫെറി സർവിസുകൾ പതിവുപോലെ സർവിസ് നടത്തുന്നത് സാധാരണക്കാർക്ക് ആശ്വാസമാകും. അതേസമയം, മസ്കത്ത് ബലി പെരുന്നാള്‍ അവധി ദിനങ്ങളില്‍ മുവാസലാത്തിന്റെ പൊതുഗതാഗതം ഉപയോഗിച്ചത് 80,000ത്തിലധികം യാത്രക്കാരായിരുന്നു. വാരാന്ത്യ ദിനങ്ങളുൾപ്പെടെ മൂന്നുദിവസം തുടർച്ചയായി അവധി ലഭിക്കുന്നത് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കാനിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.