മുവാസലാത്ത് യു.എ.ഇ ബസ്​ സർവിസ്​ ഒക്​ടോബർ ഒന്ന്​ മുതൽ പുനഃരാരംഭിക്കും

മസ്കത്ത്​: ഒമാനിലെ യാത്രക്കാർക്ക്​ ആശ്വാസം പകർന്ന്​ മുവാസലാത്ത് യു.എ.ഇ ബസ്​ സർവിസുകൾ പുനഃരാരംഭിക്കുന്നു. ഒക്​ടോബർ ഒന്ന്​ മുതൽ സർവിസ്​ നടത്തുമെന്ന്​ സമൂഹമാധ്യമമായ എക്സിലൂടെ (ട്വിറ്റർ) കമ്പനി അധികൃതർ അറിയിച്ചു. അൽഐൻ വഴി അബുദാബിയിലേക്കായിരിക്കും സർവിസ് നടത്തുക. വൺവേ ടിക്കറ്റ്​ നിരക്ക്​ 11.5 റിയാൽ ആയിരിക്കും.

യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ്​ കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക്​ ഒരു മണിക്ക് അൽ ഐനിലും 3.40ന് അബുദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്‌കത്തിൽ എത്തും.

കോവിഡിനെ തുടർന്ന്​ യു.എ.ഇയിലേക്ക്​ ബസ്​സർവിസുകൾ മുവാസലാത്ത്​ നിർത്തിവെച്ചതായിരുന്നു. ഇതാണ്​ ഇപ്പോൾ പുന:രാരംഭിക്കുന്നത്​. അതേസമയം, ദുബൈയിലേക്ക്​ ഇതുവരെ സർവിസ്​ ആരംഭിച്ചിട്ടില്ല. 

Tags:    
News Summary - Muwassalat UAE bus service to resume from October 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.