മസ്കത്ത്: ഫുഡ്‌സ്റ്റഫ് ഹോൾസെയിൽ ആൻഡ് ഡിസ്ട്രിബൂഷൻ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ‘നദ ഹാപ്പിനെസ്’ സംഘടിപ്പിച്ച ഇഫ്താർ സംഗമം സ്നേഹത്തിന്റെയും ഐക്യത്തിന്‍റേയും വിളംബരം വിളിച്ചോതുന്നതായി.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടന്ന പരിപാടിയിൽ കമ്പനി പ്രതിനിധകൾ, വിതരണക്കാർ, ജീവനക്കാർ സാമൂഹിക, സാംസ്കാരിക, മാധ്യമ പ്രവർത്തകരടക്കം ആയിരത്തോളം ആളുകൾ പങ്കെടുത്തു.കോവിഡിന് മുമ്പും ഇഫ്താറുകൾ നടത്തിയിരുന്നു.
എന്നാൽ, ഇത്തരം വിശാലമായ അർഥത്തിൽ സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണെന്ന് നദ ഹാപ്പിനെസ് ചെയർമാൻ അബ്ദുൽ സലാം, മാനേജിങ് ഡയറക്ടർ അബ്ദുൽ ആസിഫ്, ഡയറക്ടർ അബ്ദുൽ സലീം, ചീഫ് ഓപറേറ്റിങ് ഓഫിസർ അമീർ അഹമ്മദ് എന്നിവർ പറഞ്ഞു. കമ്പനിയിൽ അഞ്ച്, 10 വർഷങ്ങൾക്ക് മുകളിൽ സേവനം അനുഷ്ഠിച്ച 72ഓളം ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.