നദ ഹാപ്പിനെസിന്റെ പുതിയ ഔട്ട്​ലറ്റ് സലാലയിൽ തുടങ്ങി

മ​സ്ക​ത്ത്​: ന​ദ ഹാ​പ്പി​നെ​സി‍െൻറ പ​തി​നേ​ഴാ​മ​ത് ഔ​ട്ട്ല​റ്റ് സ​ലാ​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കോ​മേ​ഴ്‌​സ്, ഇ​ൻ​ഡ​സ്ട്രി, ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ്​ പ്ര​മോ​ഷ​നി​ലെ വാ​ണി​ജ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ൽ റ​വാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​ലാ​ല ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ജു​ലൈ 23 സ്​​ട്രീ​റ്റി​ൽ അ​ൽ ബ​സ​തീ​ൻ ബി​ൽ​ഡി​ങ്ങി​ലാ​ണ് പു​തി​യ ഔ​ട്ട്ല​റ്റ്. ന​ദ ഹാ​പ്പി​നെ​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ സ​ലാം, മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ബ്​​ദു​ൽ ആ​സി​ഫ്, ഡ​യ​റ​ക്ട​ർ അ​ബ്​​ദു​ൽ സ​ലീം, ചീ​ഫ്​ ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ അ​മീ​ർ അ​ഹ​മ്മ​ദ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഉ​ദ്​​ഘാ​ട​ന​ത്തി‍െൻറ ഭാ​ഗ​മാ​യി റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​നാ​യി അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫു​ഡ്‌​സ്റ്റ​ഫ്‌ ഹോ​ൾ​സെ​യി​ൽ രം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള സ്ഥാ​പ​ന​മാ​ണ് ന​ദ ഹാ​പ്പി​നെ​സ്. മ​സ്ക​ത്ത്​ സീ​ബ് ആ​സ്ഥാ​ന​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം. മി​ത​മാ​യ നി​ര​ക്കും, മേ​ന്മ​യു​ള്ള ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളും, മി​ക​ച്ച സേ​വ​ന​വു​മാ​ണ് ത​ങ്ങ​ളെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​തെ​ന്ന്​ മാ​നേ​ജ്​​മെ​ന്‍റ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കി​യി​രു​ന്ന പി​ന്തു​ണ​യാ​ണ് വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ളി​ൽ പ​തി​നേ​ഴാ​മ​ത്തെ ഔ​ട്ട്ലെ​റ്റി​ലേ​ക്ക് ത​ങ്ങ​ളെ എ​ത്തി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കോ​ഫി ഷോ​പ്പു​ക​ൾ, റ​സ്റ്റാ​റ​ന്‍റു​ക​ൾ, ഗ്രോ​സ​റി​ക​ൾ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സ്റ്റേ​ഷ​ന​റി​ക​ളും, ഹൗ​സ് ഹോ​ൾ​ഡ് ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​രേ​കു​ട​ക്കീ​ഴി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭി​ക്കും. ആ​വ​ശ്യാ​നു​സ​ര​ണം ഇ​വ​ എ​ത്തി​ച്ചു​​ന​ൽ​കു​മെ​ന്നും മാ​നേ​ജ്​​മെൻറ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വോ​യ്‌​സ് ഓ​ഫ് ഒ​മാ‍െൻറ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ഷോ​യും, ലൈ​വ് പ​രി​പാ​ടി​ക​ളും ന​ട​ന്നി​രു​ന്നു.

Tags:    
News Summary - Nada Happiness's new outlet opens in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.