ന​ദ ഹാ​പ്പി​നെ​സ്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

നദ ഹാപ്പിനെസിന്‍റെ പുതിയ ഷോറൂം ഉദ്ഘാടനം നാളെ സലാലയിൽ

മസ്കത്ത്: ഫുഡ്‌സ്റ്റഫ്‌ ഹോൾസെയിൽ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള നദ ഹാപ്പിനെസിന്‍റെ പതിനേഴാമത് ഔട്ട്ലെറ്റ് സലാലയിൽ വ്യാഴാഴ്ച വൈകീട്ട് 4.30ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സലാല നമ്പർ ഫൈവിൽ പാകിസ്താൻ പള്ളിക്ക് എതിർവശം ജൂലൈ 23 റോഡിൽ അൽ ബസതീൻ ബിൽഡിങ്ങിലാണ് പുതിയ ഔട്ട്ലെറ്റ്. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച് ദിവസത്തെ പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്കായി നൽകും.

റമദാന്‍റെ മുന്നോടിയായി അവശ്യവസ്തുക്കളും ഒരുക്കിയിട്ടുണ്ട്. വോയ്‌സ് ഓഫ് ഒമാൻ ഒരുക്കുന്ന റോഡ് ഷോയും ലൈവ് പരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. മസ്കത്ത് സീബ് ആസ്ഥാനമായുള്ള നദ ഹാപ്പിനെസ്, ഭക്ഷ്യവിഭവങ്ങളും സ്റ്റേഷനറികളും ഹൗസ് ഹോൾഡ് ഉപകരണങ്ങളും ലഭിക്കുന്ന സ്ഥാപനം കൂടിയാണ്. മിതമായ നിരക്കും മേന്മയുള്ള ഭക്ഷ്യ വിഭവങ്ങളും മികച്ച സേവനവുമാണ് തങ്ങളെ വേറിട്ടുനിർത്തുന്നതെന്ന് മാനേജ്മെന്‍റ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞവർഷങ്ങളിൽ ഉപഭോക്താക്കൾ നൽകിയിരുന്ന പിന്തുണയാണ് വളർച്ചയുടെ പടവുകളിൽ പതിനേഴാമത്തെ ഔട്ട്ലെറ്റിലേക്ക് തങ്ങളെ നയിച്ചതെന്നും ഈ വർഷം രണ്ട് പുതിയ ബ്രാഞ്ചുകൾ കൂടി ഉടൻ തുടങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ചെയർമാൻ അബ്ദുൽ സലാം, മാനേജിങ് ഡയറക്ടർ അബ്ദുൽ ആസിഫ്, ഡയറക്ടർ അബ്ദുൽ സലീം, ചീഫ് ഓപറേറ്റിങ് ഓഫിസർ അമീർ അഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Nada Happiness opens new showroom in Salalah tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.