മസ്കത്ത്: എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഒമാനി വനിതയാകാനുള്ള ശ്രമത്തി ലാണ് നാദിറ അൽ ഹാർത്തി. അറേബ്യൻ മേഖലയിൽനിന്നുള്ള മറ്റ് മൂന്നു വനിതകളും ശ്രമത്തി ൽ കൂടെയുണ്ട്. സൗദി അറേബ്യയിൽനിന്നുള്ള മോന ഷഹാബ്, നെല്ലി അത്താർ, ജോയ്സ് അസ്സാം എന്ന ിവരാണ് അവർ. കഴിഞ്ഞ ദിവസം േബസ് ക്യാമ്പിൽനിന്ന് മലകയറ്റം ആരംഭിച്ച അവർ 6400 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ് രണ്ടിലേക്കുള്ള വഴിയിലാണ്.
ജ്യോഗ്രഫിയിൽ മാസ്റ്റേഴ്സ് ബിരുദമുള്ള നാദിറക്ക് മലകയറ്റം എന്നും ഹരമാണ്. എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നസാക്ഷാത്കാരത്തിെൻറ ഭാഗമായി രണ്ടുവർഷമായി പരിശീലനം നടത്തിവരുകയാണ്. നേപ്പാളിലെ അമ ദബ്ലം മലനിരകളിൽ പരിശീലനം നടത്തിയിട്ടുള്ള നാദിറ 90 കിലോമീറ്റർ സാഹസിക ഒാട്ടവും പൂർത്തീകരിച്ചു.
രണ്ടുതവണ എവറസ്റ്റ് കീഴടക്കിയിട്ടുള്ള സാഹസിക ഫിലിം മേക്കർ കൂടിയായ ഏലിയ സൈക്കലി നാൽവർ സംഘത്തിെൻറ മലകയറ്റത്തെക്കുറിച്ച് ഡോക്യുമെൻററി നിർമിക്കുന്നുണ്ട്. ‘ദ ഡ്രീം ഒാഫ് എവറസ്റ്റ്’ എന്നാണ് ഡോക്യുമെൻററിയുടെ പേര്. ബേസ് ക്യാമ്പിൽ മൂന്നു ദിവസത്തെ പരിശീലനത്തിനു ശേഷമാണ് നാലുപേരും മലകയറ്റം ആരംഭിച്ചതെന്ന് ഏലിയ സൈക്കലി ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.