മസ്കത്ത്: രാജ്യത്തിെൻറ 51ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് അനുമതി നല്കി. നവംബര്‍ 30വരെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച് ഉപയോഗിക്കാം.
പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുവേണം സ്റ്റിക്കറുകള്‍ പതിക്കാന്‍. വിന്‍ഡോ ഗ്ലാസ്, നമ്പര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിലേക്ക് സ്റ്റിക്കറുകള്‍ വ്യാപിക്കരുത്. പിന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഡ്രൈവര്‍ക്ക് പിന്‍വശത്തെ വിന്‍ഡോയിലെ ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം.
ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്. ദേശീയ ചിഹ്നങ്ങൾ സ്റ്റിക്കറായി പതിക്കാൻ പാടില്ല. വിധ്വംസകമോ മൂല്യരഹിതവുമായ വാക്കുകേളാ ഉയോഗിക്കരുത്. എന്നാൽ, ഈ കാലയളവില്‍ വാഹനത്തിെൻറ നിറം മാറ്റാന്‍ അനുമതി ഇല്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അതേസമയം, വാഹനാലങ്കാരത്തിന് റോയൽ ഒമാൻ പൊലീസ് അനുവാദം നൽകിയെങ്കിലും ഇൗ വർഷം വ്യാപകമായ രീതിയിൽ അലങ്കാരമുണ്ടാവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. സ്റ്റിക്കറുകളും മറ്റും തയാറായിട്ടുണ്ടെങ്കിലും അവ വിപണിയിൽ ഇതുവരെ എത്തിയിട്ടില്ല. സാധാരണ നവംബർ ഒന്നിന് മുമ്പുതന്നെ അലങ്കാര വസ്തുക്കൾ മാർക്കറ്റിൽ എത്താറുണ്ട്. പഴയ സുൽത്താെൻറയും പുതിയ ഭരണാധികാരിയുടെയും വർണ ചിത്രങ്ങളുള്ള നൂറുകണക്കിന് സ്റ്റിക്കറുകളാണ് തയാറായിരിക്കുന്നത്. എന്നാൽ, ഇവെക്കാന്നും ഒാർഡർ ലഭിച്ചിട്ടില്ലെന്ന് അലങ്കാര മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇനി വാഹനങ്ങൾ അലങ്കരിക്കുകയാണെങ്കിൽതന്നെ ചെലവ് കുറഞ്ഞ രീതിയിലായിരിക്കും നടക്കുക. സ്വദേശികളും വിദേശികളും എല്ലാ േമഖലകളിലും ചെലവ് ചുരുക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.
വാഹനം അലങ്കരിക്കുന്നതിന് അനുവാദം നൽകുന്നതിന് കാലതാമസമുണ്ടായതും അലങ്കരങ്ങൾ കുറയാൻ കാരണമാക്കും. ഇനി എപ്പോഴാണ് അലങ്കാരവസ്തുക്കളും സ്റ്റിക്കറുകളും ഒാർഡർചെയ്ത് വരുത്തുകയെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ഇവ എത്തിയാൽതന്നെ ഇവ ഉപയോഗപ്പെടുത്താനും സമയം കിട്ടില്ല. കോവിഡ് കാരണം കഴിഞ്ഞ വർഷവും വാഹന അലങ്കാരം തീരെ നടന്നിട്ടില്ല. മുൻ വർഷങ്ങളിൽ ദേശീയ ദിനത്തിെൻറ ഭാഗമായി സ്വേദശികളും വിേദശികളും വ്യാപകമായി വാഹനങ്ങൾ അലങ്കരിക്കാറുണ്ട്. നവംബർ ആദ്യ വാരത്തോടെതന്നെ അലങ്കരിച്ച വാഹനങ്ങളുടെ നീണ്ട നിരകൾ റോഡുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സ്വദേശികളിൽ നല്ല ശതമാവും വാഹനങ്ങൾ അലങ്കരിക്കുന്നവരായിരുന്നു. അതോടൊപ്പം നിരവധി വിദേശികളും അലങ്കരിച്ചിരുന്നു. നവംബർ മാസം സ്റ്റിക്കറുകൾ പതിക്കുന്ന സ്ഥാപനങ്ങൾക്ക് കൊയ്ത്തുകാലമായിരുന്നു.
രാപകൾ ഭേദമില്ലാതെയാണ് സീസണിൽ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നത്. വാഹനങ്ങൾ പൂർണമായി അലങ്കരിക്കുന്നതിനും ഭാഗികമായി അലങ്കരിക്കുന്നതിനും പ്രേത്യക നിരക്കുകളാണ് ഇത്തരം സ്ഥാപനങ്ങൾ ഇൗടാക്കിയിരുന്നത്.
അതിനാൽതന്നെ സ്റ്റിക്കറുകൾ പ്രിൻറ് ചെയ്യുന്നവർ, വാഹനത്തിൽ ഒട്ടിക്കുന്നവർ, വിതരണം ചെയ്യുന്നവർ അടക്കം ഇൗ മേഖലയിലെ എല്ലാവരും നവംബറിൽ പണം കൊയ്തിരുന്നു. എന്നാൽ കഴിഞ്ഞ ചില വർഷങ്ങളായി വാഹന അലങ്കാരത്തിെൻറ തോത് കുറഞ്ഞിട്ടുണ്ട്. എങ്കിലും അത്യാവശ്യം വാഹനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ അലങ്കരിച്ചിരുന്നു. എന്നാൽ ഇൗ വർഷം വാഹന അലങ്കാരം തീരെ കുറയാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.