ഉംറ നിര്‍വഹിച്ച് മടങ്ങവെ കൊല്ലം സ്വദേശി ഒമാനില്‍ മരണപ്പെട്ടു

മസ്‌കത്ത്: ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക്​ മടങ്ങുന്നതിനിടെ കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി. പുനലൂര്‍ കരവല്ലൂര്‍ വെഞ്ചമ്പു ഷാജി മന്‍സിലില്‍ ശാഹുല്‍ ഹമീദ് (65) ആണ് മരണപ്പെട്ടത്. മദീനയില്‍നിന്നും കുവൈത്തിലേക്കും ഇവിടെനിന്ന്​ തിരുവനന്തപുരത്തേക്കുമുള്ള ജസീറ എയര്‍ലൈന്‍സില്‍ ആയിരുന്നു യാത്ര. കുവൈത്തില്‍നിന്നു വിമാനം പറുന്നുയര്‍ന്ന്​ കുറച്ച്​ കഴിഞ്ഞ്​ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വിമാനം മസ്‌കത്തില്‍ ലാന്റ് ചെയ്ത് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് ഐ.സി.എഫ് സാന്ത്വനം കാബിനറ്റ് അറിയിച്ചു.

Tags:    
News Summary - native of Kollam returning after Umrah died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.