തൃശൂർ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണു മരിച്ചു

മസ്‌കത്ത്: തൃശൂർ ഒല്ലൂർ സ്വദേശി മസ്കറ്റിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനാടൻ ജോസ് മകൻ ഇഗ്‌നേഷ്യസ് (53) ആണ്​ മരിച്ചത്​. ഇരുപത്തിയഞ്ചു ദിവസം മുൻപാണ് നാട്ടിൽ നിന്ന് ഒമാനിൽ എത്തിയത്.

കുറച്ചു ദിവസം മുൻപ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ബർക്കയിലെ സ്വന്തം താമസസ്ഥലത്തു ഐസൊലേഷനിൽ കഴിയവെ കുഴഞ്ഞു വീഴുകയായിരുന്നു . ഭാര്യ: ശോഭ. മക്കൾ:ആൻസൺ, ആൻമേരി. മൃതദേഹം സോഹാറിൽ സംസ്കരിക്കും.

Tags:    
News Summary - native of Ollur,collapsed and died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.