മസ്കത്ത്: ഒമാെൻറ ഉൗർജോൽപാദന മേഖലയിലെ സുപ്രധാന പദ്ധതിയായ ദാഹിറ ഗവർണറേറ്റിലെ ഗസ്സീർ വാതക പാടത്തുനിന്ന് ഉൽപാദനം ആരംഭിച്ചതായി എണ്ണ-പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.ബ്ലോക്ക് നമ്പർ 61 എന്നറിയപ്പെടുന്ന വിസ്തൃതമായ വാതക പാടത്തിെൻറ രണ്ടാമത്തെ ഭാഗമാണ് ഗസ്സീർ.ആദ്യ ഭാഗമായ ഖസ്സാനിൽ 2017ൽ ഉൽപാദനം ആരംഭിച്ചിരുന്നു. ബി.പി ഒമാെൻറയും പെട്രോണാസിെൻറയും സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
2021ലാണ് ഇവിടെ ഉൽപാദനം ആരംഭിക്കാൻ സാധിക്കുകയെന്നാണ് കരുതിയിരുന്നത്. എന്നാൽ, നിശ്ചയിച്ചതിലും നേരത്തേ ഇവിടെനിന്ന് ഉൽപാദനം ആരംഭിക്കാൻ സാധിച്ചു. പ്രതിദിനം 0.5 ശതകോടി ക്യുബിക് ഫീറ്റ് പ്രകൃതി വാതകവും 30,000 ബാരൽ കണ്ടൻസേറ്റുമാണ് ഇവിടെനിന്ന് ഉൽപാദിപ്പിക്കാനാവുകയെന്ന് മന്ത്രാലയം അറിയിച്ചു. ഒമാൻ വിഷൻ 2040 പദ്ധതിയുടെ ഭാഗമായി പ്രാദേശിക വ്യവസായങ്ങൾക്ക് ആവശ്യമായ അധിക ഉൗർജം ലഭ്യമാക്കാൻ ഗസ്സീർ വഴി സാധിക്കുമെന്ന് എണ്ണ-പ്രകൃതിവാതക മന്ത്രി ഡോ. മുഹമ്മദ് അൽ റുംഹി അറിയിച്ചു. രണ്ടാം ഘട്ടം പ്രവർത്തനസജ്ജമായതോടെ ഖസ്സാൻ, ഗസ്സീർ സംയുക്ത പദ്ധതിയുടെ മൊത്തം വാതക ഉൽപാദനശേഷി ഇതോടെ ഒന്നര ശതകോടി ക്യുബിക് ഫീറ്റ് ആയി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിദിനം 65,000 ബാരൽ അനുബന്ധ കണ്ടൻസേറ്റും ഉൽപാദിപ്പിക്കാൻ കഴിയും.
മൊത്തം 10.5 ട്രില്യൺ ക്യുബിക് ഫീറ്റിെൻറ വാതക ശേഖരം ഇവിടെയുണ്ടെന്നാണ് കണക്കുകൾ. ഒമാെൻറ മൊത്തം വാതക ആവശ്യത്തിെൻറ 35 ശതമാനമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.