പ്രവാസികൾ നവരാത്രി ആഘോഷിച്ചു

സ​ഹം: ഒ​മാ​നി​ലെ പ്ര​വാ​സി​ക​ളും ന​വ​രാ​ത്രി ആ​ഘോ​ഷി​ച്ചു. ഒ​മ്പ​തു​ ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള പ്രാ​ർ​ഥ​ന​ക​ൾ​ക്കും പൂ​ജ​ക​ൾ​ക്കും വ്ര​ത​ത്തി​നും ഒ​ടു​വി​ൽ ഭ​ക്​​തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു ന​വ​രാ​ത്രി ആ​ഘോ​ഷം. വി​ശ്വാ​സി​ക​ൾ ഫ്ലാ​റ്റു​ക​ളി​ൽ ബൊ​മ്മ​ക്കൊ​ലു ഒ​രു​ക്കി​യി​രു​ന്നു. ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്​ ഇ​ന്ത്യ​യി​ൽ വി​വി​ധ ത​ല​ങ്ങ​ളാ​ണ്​ ഉ​ള്ള​ത്. മ​ല​യാ​ളി​ക​ൾ​ക്ക്​ ന​വ​രാ​ത്രി​യെ​ന്നാ​ൽ വി​ദ്യ​യു​ടെ സ​ര​സ്വ​തീ ഭാ​വ​മാ​ണ്. ത​മി​ഴ്​​വീ​ടു​ക​ളി​ലാ​ക​െ​ട്ട ന​വ​രാ​ത്രി ദി​വ​സ​ങ്ങ​ളി​ൽ ബൊ​മ്മ​ക്കൊ​ലു​ക്ക​ൾ നി​റ​യും. ക​ർ​ണാ​ട​ക​യി​ൽ ദ​സ​റ, ഉ​ത്ത​രേ​ന്ത്യ​യി​ൽ രാ​മ​ലീ​ല, ബം​ഗാ​ളി​ൽ ദു​ർ​ഗാ​പൂ​ജ, അ​സ​മി​ൽ കു​മാ​രി പൂ​ജ എ​ന്നീ നി​ല​ക​ളി​ലാ​ണ്​ ന​വ​രാ​ത്രി കൊ​ണ്ടാ​ടു​ന്ന​ത്.
ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ കൂ​ടു​ത​ൽ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്​ നൃ​ത്ത​വും നി​റ​പ്പ​കി​ട്ടും ഇ​ട​ക​ല​ർ​ന്ന ആ​ഘോ​ഷ​ത്തി​​​െൻറ മു​ഖ​മാ​ണ്. രാ​വ​ണ​നെ ജ​യി​ച്ച ശ്രീ​രാ​മ​നെ അ​നു​സ്​​മ​രി​ക്കു​ന്ന ദി​വ​സ​മാ​ണ്​ അ​വ​ർ​ക്ക്​ ന​വ​രാ​ത്രി. സ​ഹ​മി​ൽ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി അ​രു​ണ​യു​ടെ വീ​ട്ടി​ൽ ബൊ​മ്മ​ക്കൊ​ലു ഒ​രു​ക്കി ഒ​മ്പ​തു​ ദി​വ​സ​വും പ്രാ​ർ​ഥ​ന​യും ഭ​ജ​ന​യും ഒ​രു​ക്കി.
നി​ര​വ​ധി പേ​ർ ആ​രാ​ധ​ന​ക​ളി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു. ന​വ​രാ​ത്രി ദി​നാ​രം​ഭ​ത്തി​ൽ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ്, ഒ​മ്പ​ത്​ എ​ന്നി​ങ്ങ​നെ ഒ​റ്റ സം​ഖ്യ വ​രു​ന്ന പ​ടി​ക​ൾ കെ​ട്ടി അ​തി​ൽ ദേ​വീ​ദേ​വ​ന്മാ​രു​െ​ട ബൊ​മ്മ​ക​ൾ അ​ഥ​വാ ക​ളി​മ​ൺ പ്ര​തി​മ​ക​ൾ നി​ര​ത്തി​വെ​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. ഏ​റ്റ​വും മു​ക​ളി​ല​ത്തെ പ​ടി​യി​ൽ ല​ക്ഷ്​​മി, സ​ര​സ്വ​തി, ദു​ർ​ഗ എ​ന്നി​വ​രു​ടെ പ്ര​തി​മ​ക​ളാ​ണ്​ വെ​ക്കാ​റു​ള്ള​ത്. ബൊ​മ്മ​ക്കൊ​ലു ഒ​രു​ക്കി ല​ളി​ത സ​ഹ​സ്ര നാ​മം ചൊ​ല്ലി ന​വ​രാ​ത്രി കാ​ല​ത്തു​ള്ള ആ​രാ​ധ​ന ഏ​റെ വി​ശി​ഷ്​​ട​മാ​ണെ​ന്നാ​ണ്​ വി​ശ്വാ​സ​മെ​ന്ന്​ അ​രു​ണ പ​റ​യു​ന്നു. ഒ​മ്പ​തു അ​സു​ര​ന്മാ​രെ ദു​ർ​ഗാ​ദേ​വി നേ​രി​ട്ട​പ്പോ​ൾ ദേ​വീ വി​ജ​യ​ത്തി​നാ​യി സ​ർ​വ ച​രാ​ച​ര​ങ്ങ​ളും പ്രാ​ർ​ഥി​ച്ച​തി​​​െൻറ ഓ​ർ​മ​പു​തു​ക്ക​ലാ​ണ് ബൊ​മ്മ​ക്കൊ​ലു എ​ന്നൊ​രു ഐ​തി​ഹ്യ​വും ഉ​ണ്ടെ​ന്ന് അ​രു​ണ പ​റ​യു​ന്നു.

Tags:    
News Summary - navarathri festival-oman-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.