മസ്കത്ത്: വിവിധ ഗവർണറേറ്റുകളിൽ മഴമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറക്കാനായി തയ്യാറെടുപ്പുകൾ നടത്തിയതായി നാഷണൽ എമർജൻസി മാനേജ്മെന്റ് കമ്മിറ്റി (എൻ.സി.ഇ.എം) അറിയിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാഹചര്യങ്ങളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കമ്മിറ്റിയുടെ അടിസ്ഥാന സേവന മേഖല അതിന്റെ പ്രവർത്തനങ്ങൾ ഷിഫ്റ്റുകളുടെ അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
റോഡുകൾ, വൈദ്യുതി, വാർത്താവിനിമയം, ജലം, ശുചിത്വം, ഇന്ധനം, മാലിന്യ സംസ്കരണം എന്നീ സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഈ മേഖല, വിവിധ ആഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അടിയന്തര പ്രതികരണ പദ്ധതികൾ സജീവമാക്കാൻ എല്ലാ അധികാരികളോടും നിർദ്ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.