മസ്കത്ത്: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലൊന്നായ നെസ്റ്റോയുടെ പുതിയ ബ്രാഞ്ച് സഹമിൽ തുറന്നു. ബാത്തിന മേഖലയിലെ നെസ്റ്റോയുടെ മൂന്നാമത്തെ ശാഖയാണിത്. ഇതോടെ ഒമാനിലെ ബ്രാഞ്ചുകളുടെ എണ്ണം 13ഉം ആഗോള തലത്തിൽ 107ഉം ആയി. 75,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സഹമിലെ ബ്രാഞ്ച് ശൈഖ് ഫഹദ് ബിൻ മാജിദ് അൽ മാമരിയാണ് ഉദ്ഘാടനം ചെയ്തത്. വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പള്ളോലത്തിൽ, കെ.പി. ജമാൽ, റീജനൽ ഡയറക്ടർമാരായ ഹാരിസ് പള്ളോലത്തിൽ, വി.ടി.കെ. മുജീബ്, നെസ്റ്റോ ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
സഹമിലെയും സമീപ പ്രദേശങ്ങളിലെയും സ്വദേശികൾക്കും വിദേശികൾക്കും മികച്ച ഷോപ്പിങ് അനുഭവമായിരിക്കും പുതിയ ഷോറൂം നൽകുകയെന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു. പലചരക്ക്, പഴം, പച്ചക്കറികൾ, പാലുൽപന്നങ്ങൾ, മാംസം, മത്സ്യം, ബേക്കറി തുടങ്ങിയവക്കായി വിശാലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക്സ്, ഐ.ടി ഉൽപന്നങ്ങൾ, സ്റ്റേഷനറി, ഗൃഹോപകരണങ്ങൾ എന്നിവക്കായി പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. ഒന്നിലധികം ചെക്ക്-ഔട്ട് കൗണ്ടറുകളും വിശാലമായ പാർക്കിങ് സൗകര്യങ്ങളും പുതിയ ബ്രാഞ്ചിന്റെ പ്രത്യേകതകളാണ്.
ഫ്രഷ് ഫുഡ്, ഗ്രോസറി, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവക്ക് ആകർഷകമായ ഓഫറുകളും ഉദ്ഘാടനത്തിന്റെ ഭാഗമായി മറ്റ് ഉൽപന്നങ്ങൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ വിവേകപൂർണമായ മാർഗനിർദേശത്തിന് കീഴിൽ രാജ്യം എല്ലാ മേഖലകളിലും അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും ബിസിനസ് അനുകൂല സമീപനം സ്വീകരിക്കുന്ന സുൽത്താനും സർക്കാറിനും ഞങ്ങൾ നന്ദി പറയുകയാണെന്നും ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ പറഞ്ഞു. സഹമിലെയും സമീപപ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് മികച്ച സേവനം എത്തിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളുടെ മാനേജിങ് ഡയറക്ടർ സിദ്ദീഖ് പള്ളോലത്തിൽ പറഞ്ഞു.
പുതിയ സ്റ്റോർ സഹമിലെ സമീപവാസികൾക്ക് ആഹ്ലാദകരമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുമെന്നും സുൽത്താനേറ്റിലെ പ്രാദേശിക നിർമാതാക്കൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് മികച്ച വേദിയാകുമെന്നും നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ കെ.പി. ജമാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.