മസ്കത്ത്: ഒമാനി ഗുഹ പര്യവേക്ഷണ സംഘം ദാഖിലിയ ഗവർണറേറ്റിൽ പുതിയ ഗുഹ കണ്ടെത്തി. നിസ്വ വിലയാത്തിലെ ജബൽ അഖ്ദറിലുള്ള സഫി സഹ്റ ഗ്രാമത്തിലാണ് പുതിയ ഗുഹ സ്ഥിതിചെയ്യുന്നത്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സുൽത്താനേറ്റിലെ നൂറിലധികം ഗുഹകൾ പര്യവേക്ഷണം ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്ത ഒമാനി കേവ്സ് പര്യവേക്ഷണ സംഘത്തിന്റെ (ഒ.സി.ഇ.ടി) ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഗുഹയും കണ്ടെത്തിയിരിക്കുന്നത്. സാഫി സഹ്റ പ്രദേശത്ത് താമസിക്കുന്നവരാണ് ഗുഹാസ്ഥലം കണ്ടെത്തുന്നതിന് പര്യവേക്ഷകരെ സഹായിച്ചത്. വളരെ സാഹസപ്പെട്ടായിരുന്നു ഗുഹയുടെ അകത്തേക്ക് കടന്നതെന്ന് സംഘത്തിലുള്ളവർ പറഞ്ഞു. ഗുഹ കണ്ടെത്തിയതോടെ നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് കരുതുന്നത്.
അടുത്തിടെ സമാപിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനിലെ ഗുഹകളെക്കുറിച്ച് അറബിയിലും ഇംഗീഷിലുമുള്ള പുസ്തകം (ഒ.സി.ഇ.ടി) പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.