കൽമാസ്​, ബ്രഡ്‌ പോക്കറ്റ്​...തീൻമേശകൾ കൈയ്യടക്കി ന്യൂജൻ വിഭവങ്ങൾ

റ​ഫീ​ഖ്​ പ​റ​മ്പ​ത്ത്​

സു​ഹാ​ർ: പ്ര​വാ​സി അ​ടു​ക്ക​ള​ക​ൾ പ​രീ​ക്ഷ​ണ ശാ​ല​യാ​വു​ക​യാ​ണ് റ​മ​ദാ​ൻ കാ​ല​യ​ള​വി​ൽ. പു​തി​യ ഇ​ന​ങ്ങ​ൾ തീ​ൻ മേ​ശ​ക​ളി​ൽ സ്ഥാ​നം​പി​ടി​ച്ചു. ത​രി​ക്ക​ഞ്ഞി​യും ട​യ​ർ പ​ത്തി​രി​യും കു​ഞ്ഞി ഒ​റോ​ട്ടി​യും നൈ​സ് പ​ത്തി​രി​യും കൊ​ണ്ട് കാ​ല​ങ്ങ​ളോ​ളം നോ​മ്പ് തു​റ​ന്ന ആ​ളു​ക​ളു​ടെ ഇ​ള​മു​റ​ക്കാ​ർ ക​ൽ​മാ​സ്, ബ്ര​ഡ്‌ പോ​ക്ക​റ്റ്, ഇ​റാ​നി പോ​ള, താ​യ് സ്പ്രി​ങ്​ റോ​ൾ, ഇ​ടി പ​ത്തി​രി, സ്മൂ​ത്തി, അ​ഫ്ഗാ​ൻ പു​ലാ​വ് എ​ന്നി​ങ്ങ​നെ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലു​മു​ള്ള ഭ​ക്ഷ​ണ​മാ​ണ്​ ഒ​രു​ക്കു​ന്ന​ത്.

യൂ​ട്യൂ​ബി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ സ​മ്പാ​ദി​ക്കു​ന്ന പാ​ച​ക വി​ദ​ഗ്​​ധ​ർ പു​ത്ത​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ദി​നേ​നെ​യെ​ന്നോ​ണം സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​ണ്. പു​ട്ട് ഐ​സ്ക്രീം, ഐ​സ്ക്രീം പൊ​രി​ച്ച​ത്, ഇ​ഡ​ലി ഐ​സ്ക്രീം, മി​ക്സ്‌ പ​ഴം പൊ​രി, ബീ​ഫ് വ​ര​ട്ടി​യ​ത് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത രു​ചി​ക്കൂ​ട്ടു​ക​ളാ​ണ് പ​ല​രും പ​രീ​ക്ഷി​ക്കു​ന്ന​ത്. ക​പ്പ കൊ​ണ്ടും ച​ക്ക​കൊ​ണ്ടും ഉ​ണ്ടാ​ക്കാ​വു​ന്ന വി​ഭ​വ​ത്തി​ന് എ​ണ്ണ​മി​ല്ല. 

Tags:    
News Summary - New dishes at the dining table

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.